ഐഎസ്ആർഒ ചെയർമാനെ ആവേശത്തോടെ വരവേറ്റ് എയർഹോസ്റ്റസ് – വിഡിയോ
ന്യൂഡൽഹി ∙ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിങ്ങിനു ശേഷം വിമാനത്തിലെത്തിയ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥിന് സ്വാഗതം പറയുന്ന എയർ ഹോസ്റ്റസിന്റെ വിഡിയോ വൈറൽ. ദേശീയ നായകന്മാർ നമ്മുടെ വിമാനത്തില്‍ കയറുന്നത് ഏറെ സന്തോഷമാണെന്നു പറയുന്ന എയർഹോസ്റ്റസ് ഇന്ത്യയുടെ അഭിമാനമുയർത്തിയ ദൗത്യത്തിന്

ന്യൂഡൽഹി ∙ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിങ്ങിനു ശേഷം ഇൻഡിഗോ വിമാനത്തിൽ കയറിയ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥിന് ഊഷ്മള വരവേൽപ്പ് നൽകി ജീവനക്കാർ. അദ്ദേഹത്തെ സ്വാഗതം ചെയ്യുന്ന എയർ ഹോസ്റ്റസിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായി. ദേശീയ നായകന്മാർ നമ്മുടെ വിമാനത്തില്‍ കയറുന്നത് ഏറെ സന്തോഷമാണെന്നു പറയുന്ന എയർഹോസ്റ്റസ് ഇന്ത്യയുടെ അഭിമാനമുയർത്തിയ ദൗത്യത്തിന് ഐഎസ്ആർഒ ചെയർമാനോട് നന്ദി പറയുന്നുമുണ്ട്.
"ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് നമ്മോടൊപ്പം ഇന്ന് ഈ വിമാനത്തിലുണ്ടെന്ന് പറയാൻ എനിക്കേറെ സന്തോഷമുണ്ട്. അദ്ദേഹത്തിനും സംഘത്തിനും നമുക്ക് കൈയടി നല്‍കാം. ഇന്ത്യയുടെ അഭിമാനമുയർത്തിയതിന് ഏറെ നന്ദിയുണ്ട് സർ". –എയർഹോസ്റ്റസ് പൂജ ഷാ പറഞ്ഞു. സോമനാഥിനൊപ്പമുള്ള ചിത്രങ്ങളും പൂജ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
English Summary: Air hostess welcomes Isro Chief S Somanath with heartfelt in-flight announcement