നിദ്രയ്ക്കു മുൻപേ ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡറിനെ ‘ചാടിച്ച്’ ഐഎസ്ആർഒ; ഇനി ‘ഉറക്കം’
ചെന്നൈ∙ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ സൂര്യപ്രകാശം നിലച്ചതിനു പിന്നാലെ പൂർണമായും നിദ്രയിലേക്കു നീങ്ങും മുൻപ് ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിനെ ഒന്നുകൂടി ‘അനക്കി’ ഐഎസ്ആർഒ. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽനിന്ന് ഒന്നുകൂടി ഉയർത്തിയ ശേഷം മുൻപുണ്ടായിരുന്ന സ്ഥലത്തുനിന്ന് അൽപം മാറ്റി

ചെന്നൈ∙ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ സൂര്യപ്രകാശം നിലച്ചതിനു പിന്നാലെ പൂർണമായും നിദ്രയിലേക്കു നീങ്ങും മുൻപ് ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിനെ ഒന്നുകൂടി ‘അനക്കി’ ഐഎസ്ആർഒ. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽനിന്ന് ഒന്നുകൂടി ഉയർത്തിയ ശേഷം മുൻപുണ്ടായിരുന്ന സ്ഥലത്തുനിന്ന് അൽപം മാറ്റി ഇറക്കിയതായി ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. 40 സെന്റിമീറ്ററോളം ഉയർത്തി 30 സെന്റിമീറ്ററോളം മാറ്റി ഇറക്കിയതായാണ് റിപ്പോർട്ട്. തുടർന്ന് ഇന്നു രാവിലെ എട്ടു മണിയോടെ വിക്രം ലാൻഡർ പൂർണമായും നിദ്രയിലായെന്നും ഐഎസ്ആർഒ അറിയിച്ചു.
പൂർണമായും നിദ്രയിലേക്കു പ്രവേശിക്കും മുൻപ് പുതിയ സ്ഥലത്തുവച്ച് വിക്രം ലാൻഡറിലെ ചന്ദ്രാസ് തെർമോഫിസിക്കൽ എക്സ്പെരിമെന്റ് (ചാസ്തേ), ഇൽസ, ലാഗ്മിർ പ്രോബ് (എൽപി) തുടങ്ങിയ പേലോഡുകൾ പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി പ്രവർത്തിപ്പിച്ചതായി ഐഎസ്ആർഒ കുറിച്ചു. ശേഖരിച്ച വിവരങ്ങൾ പൂർണമായും ഭൂമിയിൽ ലഭിച്ചു. ഇതിനു പിന്നാലെ പേലോഡുകൾ സ്വിച്ച് ഓഫായി. അതേസമയം, ലാൻഡറിന്റെ റിസീവറുകൾ ഓണായിരിക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി. പ്രഗ്യാൻ റോവറിനു സമീപം തന്നെയാണ് വിക്രം ലാൻഡറിനും വിശ്രമം.
ദക്ഷിണ ധ്രുവത്തിൽ കഴിഞ്ഞ രണ്ടാഴ്ച പകലായിരുന്നെങ്കിൽ ഇനിയുള്ള രണ്ടാഴ്ച രാത്രിയാണ്. ചാന്ദ്രദിനം ആരംഭിച്ച് 2 ദിവസത്തിനു ശേഷമാണ് ചന്ദ്രയാൻ 3 ഇറങ്ങിയത്. അതിനാൽ 12 ദിവസമേ ലാൻഡറിനും റോവറിനും ലഭ്യമായുള്ളൂ. രാത്രിയായാൽ ചന്ദ്രനിലെ താപനില മൈനസ് 180 ഡിഗ്രി സെൽഷ്യസ് വരെ താഴും. അതിനുശേഷം അടുത്ത പകൽ വരുമ്പോൾ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും പ്രവർത്തനക്ഷമമാകുമോ എന്നറിയാൻ കാത്തിരിക്കണം.
ചന്ദ്രനിൽ സൂര്യാസ്തമയം തുടങ്ങിയതോടെയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ) ലാൻഡറിനെയും റോവറിനെയും സുരക്ഷിതരാക്കി ഉറക്കിയത്. ഇതിനു മുന്നോടിയായി, അടുത്ത സൂര്യോദയത്തിൽ കൃത്യമായ സൂര്യപ്രകാശം കിട്ടുന്നവിധം ലാൻഡറിന്റെയും റോവറിന്റെയും സോളർ പാനലുകൾ ക്രമീകരിച്ച് സർക്യൂട്ടുകളെല്ലാം സ്ലീപിങ് മോഡിലേക്കു മാറ്റി. റോവറിന്റെ ബാറ്ററി പൂർണമായി ചാർജ് ചെയ്തിട്ടുണ്ട്.
മറ്റ് പേലോഡുകൾ പ്രവർത്തിക്കില്ലെങ്കിലും ലാൻഡറിൽ ഘടിപ്പിച്ചിട്ടുള്ള ലേസർ റിട്രോറിഫ്ലെക്ടർ അരേയ് (എൽആർഎ) ഉണർന്നു തന്നെയിരിക്കും. ലാൻഡർ എവിടെയാണെന്നു കണ്ടെത്താൻ ഇതു സഹായിക്കും. ലാൻഡറിലെ റിസീവർ സ്വിച്ചും ഓണാക്കി നിലനിർത്തി. മൈനസ് 180 ഡിഗ്രി വരെ താപനില താഴുന്ന അതിശൈത്യ ദിനങ്ങളെ അതിജീവിച്ച്, വരുന്ന 22ന് ലാൻഡറും റോവറും ഉണരുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ.
English Summary: "Hoping For Awakening By...": ISRO Says Moon Lander, Rover In Sleep Mode