തിരുവനന്തപുരം∙ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ക്ഷണിച്ച ടെൻഡർ തുറന്നപ്പോൾ കരാറിൽ താൽപര്യം പ്രകടിപ്പിച്ചത് അദാനി പവറും ഡിബി പവറും. 5 വർഷത്തേക്ക് 403 മെഗാവാട്ട് വൈദ്യുതി നൽകുന്നതിനുള്ള കരാറിനായി അദാനി വാഗ്ദാനം ചെയ്തത് യൂണിറ്റിന് 6.90 രൂപയും ഡിബി പവറിന്റേത് യൂണിറ്റിന് 6.97 രൂപയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ക്ഷണിച്ച ടെൻഡർ തുറന്നപ്പോൾ കരാറിൽ താൽപര്യം പ്രകടിപ്പിച്ചത് അദാനി പവറും ഡിബി പവറും. 5 വർഷത്തേക്ക് 403 മെഗാവാട്ട് വൈദ്യുതി നൽകുന്നതിനുള്ള കരാറിനായി അദാനി വാഗ്ദാനം ചെയ്തത് യൂണിറ്റിന് 6.90 രൂപയും ഡിബി പവറിന്റേത് യൂണിറ്റിന് 6.97 രൂപയും. ചർച്ചകൾക്കൊടുവിൽ യൂണിറ്റിന് 6.88 രൂപയ്ക്ക് വൈദ്യുതി നൽകാമെന്ന് ഇരു കമ്പനികളും സമ്മതിച്ചു. 403 മെഗാവാട്ടിന്റെ കരാറിൽ 303 മെഗാവാട്ട് അദാനി പവറും ശേഷിക്കുന്നത് ഡിബി പവറും നൽകും. റഗുലേറ്ററി കമ്മിഷന്റെ അനുമതി ലഭിച്ചാൽ കരാറുമായി മുന്നോട്ടുപോകുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.  

വൈദ്യുതി ബോർഡിനു പ്രതിദിനം 5 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കുന്നതാണു പുതിയ കരാറെങ്കിലും ഈ വൈദ്യുതി ലഭിച്ചാൽ മാത്രമേ ലോഡ് ഷെഡിങ് ഒഴിവാക്കാൻ കഴിയൂ. ടെൻഡറുകൾ ഉറപ്പിച്ചാലും വൈദ്യുതി ലഭിക്കാൻ അടുത്ത മാസമാകും. അതുവരെ ഉയർന്ന നിരക്കിൽ വിപണിയിൽനിന്ന് വൈദ്യുതി വാങ്ങേണ്ടിവരും. ഉയർന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്നത് ഭാവിയിൽ വൈദ്യുതി നിരക്ക് വർധനയ്ക്കും കാരണമാകാം.

ADVERTISEMENT

പ്രതിദിനം യൂണിറ്റിനു 4.26 രൂപയ്ക്ക് വാങ്ങിയിരുന്ന 465 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി കരാർ സംസ്ഥാന റഗുലേറ്ററി കമ്മിഷന്റെ ഉത്തരവു കാരണം റദ്ദാക്കേണ്ടി വന്നതോടെയാണ് 6.88 രൂപയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവന്നത്. നിലവിൽ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ പ്രതിദിനം യൂണിറ്റിന് 6.50 രൂപ മുതൽ 8 രൂപ വരെ വിലകൊടുത്താണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്.  

ദീർഘകാല കരാറിലൂടെ 3 കമ്പനികളിൽനിന്നാണ് യൂണിറ്റിന് 4.26 രൂപയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി കേരളം 7 വർഷമായി വാങ്ങിയിരുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കരാറിലേർപ്പെട്ടത്. സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് റഗുലേറ്ററി കമ്മിഷൻ കരാർ റദ്ദാക്കിയത്. ഇതോടെ, കരാറിലേർപ്പെട്ടിരുന്ന കമ്പനികൾ വൈദ്യുതി നൽകാൻ വിസമ്മതിച്ചു.

ADVERTISEMENT

ജാബുവ പവർ ലിമിറ്റഡ്, ജിൻഡാൽ പവര്‍ ലിമിറ്റഡ്, ജിൻഡാൽ തെർമൽ പവർ ലിമിറ്റഡ് എന്നീ കമ്പനികളാണ് 4.26 രൂപയ്ക്ക് വൈദ്യുതി നൽകാൻ കെഎസ്ഇബിയുമായി കരാറിൽ ഏർപ്പെട്ടിരുന്നത്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ പുതിയ കരാറുകളിൽ ഏർപ്പെടാൻ കെഎസ്ഇബി നിർബന്ധിതരായി. ഹ്രസ്വകാല കരാറിന്റെ അടിസ്ഥാനത്തിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ടെൻഡർ നാളെ തുറക്കും. 500 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ 6ന് തുറക്കും.

English Summary: Solving the medical crisis: Adani and DB Power offer competitive rates to supply 403 MW