പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ 53 ശതമാനം വോട്ടു നേടി ജയിക്കും; ജെയിക്കിന് 39 ശതമാനം: എക്സിറ്റ് പോൾ
കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനായി മണ്ഡലം നിലനിർത്തി ചാണ്ടി ഉമ്മൻ മികച്ച വിജയം നേടുമെന്ന് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചനം. ആകെ രേഖപ്പെടുത്തിയ വോട്ടിന്റെ 53 ശതമാനം നേടിയാകും വിജയമെന്നാണ് സർവേയിലെ കണ്ടെത്തൽ. ചാണ്ടി ഉമ്മന് 18,000ലധികം വോട്ടിന്റെ (14 ശതമാനം) ഭൂരിപക്ഷം

കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനായി മണ്ഡലം നിലനിർത്തി ചാണ്ടി ഉമ്മൻ മികച്ച വിജയം നേടുമെന്ന് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചനം. ആകെ രേഖപ്പെടുത്തിയ വോട്ടിന്റെ 53 ശതമാനം നേടിയാകും വിജയമെന്നാണ് സർവേയിലെ കണ്ടെത്തൽ. ചാണ്ടി ഉമ്മന് 18,000ലധികം വോട്ടിന്റെ (14 ശതമാനം) ഭൂരിപക്ഷം ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു.
വിവിധ ബൂത്തുകളിലായി വോട്ടു രേഖപ്പെടുത്തിയിറങ്ങിയ 509 വോട്ടർമാരെ നേരിട്ടു കണ്ടാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ തയ്യാറാക്കിയത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ നടക്കാനിരിക്കെയാണ് എക്സിറ്റ് പോൾ ഫലം പുറത്തുവിട്ടത്.
യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് 53 ശതമാനം വോട്ടും എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക്ക് സി. തോമസിന് 39 ശതമാനം വോട്ടും ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന് അഞ്ചു ശതമാനം വോട്ടും ലഭിക്കുമെന്നാണ് സർവേ വിലയിരുത്തൽ. മറ്റുള്ളവർക്ക് മൂന്നു ശതമാനം വോട്ടുമാത്രമാകും നേടാനാകുക. പുതുപ്പള്ളിയിൽ ആകെ 1,28,624 പേരാണ് വോട്ടു രേഖപ്പെടുത്തിയത്.
English Summary: Puthuppally Byelection ExitPoll Predictions