ക്രിസ്റ്റിൽ നേരത്തേതന്നെ കുട്ടിയെ കണ്ടുവച്ചു; മോഷണവും ലൈംഗികാതിക്രമവും ലക്ഷ്യമിട്ടു
കൊച്ചി ∙ ആലുവയിൽ ബിഹാർ സ്വദേശിയുടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം ആസൂത്രിതമെന്ന് പൊലീസ്. പ്രതി ക്രിസ്റ്റിൽ നേരത്തെ തന്നെ കുട്ടിയെ കണ്ടുവച്ചിരുന്നു.

കൊച്ചി ∙ ആലുവയിൽ ബിഹാർ സ്വദേശിയുടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം ആസൂത്രിതമെന്ന് പൊലീസ്. പ്രതി ക്രിസ്റ്റിൽ നേരത്തെ തന്നെ കുട്ടിയെ കണ്ടുവച്ചിരുന്നു. മോഷണവും ലൈംഗികാതിക്രമവും ലക്ഷ്യമിട്ടാണ് പ്രതി വീട്ടിലെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
കുട്ടിയെ കണ്ടുവച്ച ശേഷം ഒരുതവണ പ്രതി കുട്ടിയുടെ വീട്ടിലെത്തി പരിസരം മനസ്സിലാക്കി മടങ്ങി. അതിനുശേഷമാണ് കഴിഞ്ഞ ദിവസം കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസിന് ഈ വിവരങ്ങൾ ലഭിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഏഴു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകി.
പ്രതിയെ 14 ദിവസത്തേക്ക് ആലുവ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച എറണാകുളം പോക്സോ കോടതി പ്രതിയുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കും. പ്രതിക്കെതിരെ പീഡനവും തട്ടിക്കൊണ്ടുപോകലും പോക്സോ അടക്കമുള്ള വകുപ്പുകളും ചുമത്തി. ഇതിനിടെ, ക്രിസ്റ്റിലിനെതിരെ മറ്റൊരു പോക്സോ കേസ് കൂടി റജിസ്റ്റർ ചെയ്തു. കഴിഞ്ഞ മൂന്നിന് പെരുമ്പാവൂരിലായിരുന്നു സംഭവം.
മോഷണ ശ്രമത്തിനിടെ ഒരുകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നു. ഇതിലും പ്രതി ക്രിസ്റ്റിലാണെന്നു പൊലീസ് വ്യക്തമാക്കി. ആലുവ ചാത്തൻപുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി പീഡനത്തിന് ഇരയായത്. ബിഹാർ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
English Summary: Aluva Rape Case: Police said that the kidnapping was Planned