കോട്ടയം∙ സർക്കാരിന്റെ പതനത്തിന്റെ ആരംഭമാണ് പുതുപ്പള്ളിയിലേതെന്നും ഇതു സംസ്ഥാനം മുഴുവൻ ആളിപ്പടരുമെന്നും ഷാഫി പറമ്പിൽ എംഎൽഎ. പിണറായി വിജയനെ ജനങ്ങൾക്ക് മടുത്തിരിക്കുന്നുവെന്നതാണ് കേരളത്തിലെ ജനങ്ങൾക്കുവേണ്ടി പുതുപ്പള്ളി രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ഉമ്മൻ ചാണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ സർക്കാരിന്റെ പതനത്തിന്റെ ആരംഭമാണ് പുതുപ്പള്ളിയിലേതെന്നും ഇതു സംസ്ഥാനം മുഴുവൻ ആളിപ്പടരുമെന്നും ഷാഫി പറമ്പിൽ എംഎൽഎ. പിണറായി വിജയനെ ജനങ്ങൾക്ക് മടുത്തിരിക്കുന്നുവെന്നതാണ് കേരളത്തിലെ ജനങ്ങൾക്കുവേണ്ടി പുതുപ്പള്ളി രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘ഉമ്മൻ ചാണ്ടി സാറിനുവേണ്ടി, കേരളത്തിനുവേണ്ടി പുതുപ്പള്ളിയിലെ ജനങ്ങൾ നടത്തിയ വിധിയെഴുത്താണ്. ഇത് റെക്കോർഡ് വിജയത്തിലേക്കു പോകുന്നതിന്റെ പ്രധാനപ്പെട്ട കാരണം, ജനവിരുദ്ധതയിൽ റെക്കോർഡിട്ട ഗവൺമെന്റിനും ജനവിരുദ്ധതയിൽ റെക്കോർഡിട്ട തലവനും കേരളത്തിലെ ജനങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന മറുപടിയാണ് പുതുപ്പള്ളിയിലെ ജനങ്ങൾ കൊടുക്കുന്നത്.

ADVERTISEMENT

പുതുപ്പള്ളിയിൽനിന്ന് ആരംഭിക്കുന്നത് കേരളമൊന്നാകെ ആളിപ്പടരും. ഇത് ആരംഭം മാത്രമാണ്. ഇതു കേരളത്തിൽ ഒന്നാകെ പടരും. ഈ ഗവൺമെന്റിന്റെ പതനത്തിന്റെ ആരംഭമാണ് ഇവിടെ കാണുന്നത്. തൃക്കാക്കരയിൽനിന്ന് അതിന്റെ സൂചനകൾ ഉയർന്നിരുന്നു. ഇപ്പോൾ അതിന്റെ പതനം ആരംഭിച്ചിരുന്നു. ഇതു കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച വിധിയെഴുത്താണ്.

ഗവൺമെന്റിന്റെ അഹങ്കാരത്തിനും അതിന്റെ തലപ്പത്ത് ഇരിക്കുന്നവരുടെ ധിക്കാരത്തിനും ഈ ജനങ്ങൾ കൊടുത്ത മറുപടിയാണ്. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും അവസാനം അദ്ദേഹത്തിന്റെ കല്ലറയിൽപ്പോലും അദ്ദേഹത്തെ ആക്ഷേപിക്കാൻ തീരുമാനിച്ചവർക്കുള്ള മറുപടിയാണ് ഇത്. ഇത്രയും വലിയ ഭൂരിപക്ഷത്തിലേക്കു പോകുന്നത് ഇവിടുത്തെ ഭരണത്തോടുള്ള വിരുദ്ധ വികാരമാണ്. ഇവിടുത്തെ ഭരണം ജനങ്ങൾക്കു മടുത്തിരിക്കുന്നു. പിണറായി വിജയനെ ജനങ്ങൾക്ക് മടുത്തിരിക്കുന്നുവെന്നതാണ് കേരളത്തിലെ ജനങ്ങൾക്കുവേണ്ടി പുതുപ്പള്ളി രേഖപ്പെടുത്തിയിരിക്കുന്നത്’’ – ഷാഫി വ്യക്തമാക്കി.

ADVERTISEMENT

English Summary: Shafi Parambil reacts to Chandy Oommen's byelection result - Puthuppally Byelection