‘പോസിറ്റീവ് സിഗ്നൽ’: ജി20 ഉച്ചകോടിയെപ്പറ്റി മൗനം വെടിഞ്ഞ്, നല്ല വാക്കുകളുമായി ചൈന
ബെയ്ജിങ് ∙ ഇന്ത്യ ആധ്യക്ഷം വഹിച്ച്, കഴിഞ്ഞദിവസം സമാപിച്ച ജി20 ഉച്ചകോടിയെപ്പറ്റി മൗനം വെടിഞ്ഞ് ചൈന. അംഗരാജ്യങ്ങൾ അംഗീകരിച്ച ന്യൂഡൽഹി പ്രഖ്യാപനം ‘പോസിറ്റീവ് സിഗ്നൽ’ നൽകിയെന്നാണു ചൈനയുടെ ആദ്യ പ്രതികരണം. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വിട്ടുനിന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി ലി ക്വിയാങ് ആണു പങ്കെടുത്തത്.

‘‘ചൈനയുടെ നിർദേശങ്ങൾ പ്രതിഫലിക്കുന്നതായിരുന്നു നേതാക്കളുടെ പ്രഖ്യാപനം. ആഗോള വെല്ലുവിളികളെ നേരിടാനും ലോക സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിനും ഒരുമിച്ച് പ്രവർത്തിക്കാനുള്ള തീരുമാനം നല്ല സൂചന നൽകുന്നു. ഉച്ചകോടിയിൽ ചൈന ക്രിയാത്മകമായ പങ്ക് വഹിക്കുകയും വികസ്വര രാജ്യങ്ങളുടെ ആശങ്കകൾക്കു പ്രാധാന്യം നൽകുകയും ചെയ്തു.’’– ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.
യുക്രെയ്ൻ വിഷയത്തിൽ ചൈനയുടെ നിലപാട് സ്ഥിരവും വ്യക്തവുമാണെന്നും മാവോ നിങ് കൂട്ടിച്ചേർത്തു. ‘‘ജി20 നേതാക്കളുടെ പ്രഖ്യാപനം കൂടിയാലോചനയിലൂടെ ഉണ്ടായ സമവായത്തിന്റെ ഫലമാണ്. ജി20 ഭൂരാഷ്ട്രതന്ത്രവും സുരക്ഷാപ്രശ്നങ്ങളും പരിഹരിക്കാനുള്ള ഇടമല്ലെന്നും രാജ്യാന്തര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന വേദിയാണെന്നും ന്യൂഡൽഹി ഉച്ചകോടി വീണ്ടും ഉറപ്പിക്കുന്നു’’ – മാവോ നിങ് വ്യക്തമാക്കി.
ചൈനയുടെ ‘ബെൽറ്റ് ആൻഡ് റോഡി’നു ബദലായി ഇന്ത്യ – പശ്ചിമേഷ്യ – യൂറോപ്പ് സാമ്പത്തിക ഇടനാഴി ജി20 ഉച്ചകോടിയിൽ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വോൺഡെർ ലെയ്നുമാണു റെയിൽ, കപ്പൽ മാർഗങ്ങളിലൂടെയുള്ള സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചത്. ഇന്ത്യയിൽനിന്ന് കപ്പലിൽ ഗൾഫിലേതടക്കമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും തുടർന്ന് ട്രെയിനിൽ യൂറോപ്പിലേക്കും ചരക്കു ഗതാഗതം സാധ്യമാക്കുന്നതാണ് പദ്ധതി.
English Summary: G20 Delhi Declaration Sent A "Positive Signal": China In First Comments