ചന്ദ്രബാബു നായിഡുവിന് ജയിലിൽ പ്രത്യേക മുറി, വീട്ടിൽ നിന്നുള്ള ഭക്ഷണം
അമരാവതി∙ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന് പ്രത്യേക മുറിയും വീട്ടിൽ നിന്നുള്ള ഭക്ഷണവും അനുവദിച്ച് കോടതി. സുരക്ഷാഭീഷണിയുള്ളതിനാൽ 73കാരനായ ചന്ദ്രബാബു നായിഡുവിനെ പ്രത്യേകം തമാസിപ്പിക്കാൻ അമരാവതിയിലെ എസിബി കോടതി രാജാമഹേന്ദ്രവാരം സെൻട്രൽ പ്രിസൻ

അമരാവതി∙ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന് ജയിലിൽ പ്രത്യേക മുറിയും വീട്ടിൽ നിന്നുള്ള ഭക്ഷണവും അനുവദിച്ച് കോടതി. സുരക്ഷാഭീഷണിയുള്ളതിനാൽ 73കാരനായ ചന്ദ്രബാബു നായിഡുവിനെ പ്രത്യേകം തമാസിപ്പിക്കാൻ അമരാവതിയിലെ എസിബി കോടതി രാജാമഹേന്ദ്രവാരം സെൻട്രൽ പ്രിസൻ സൂപ്രണ്ടിനു നിർദേശം നൽകി. ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിയാണു ചന്ദ്രബാബു നായിഡു. ഇനി സെപ്റ്റംബർ 22 ന് നായിഡുവിനെ കോടതിയിൽ ഹാജരാക്കും.
നായിഡുവിനെ ജയിലിലേക്കു മാറ്റിതിനു പിന്നാലെ മകനും ടിഡിപി ജനറൽ സെക്രട്ടറിയുമായ നാരാ ലോകേഷ് എക്സ് പ്ലാറ്റ്ഫോമിൽ വൈകാരികമായ കുറിപ്പു പങ്കുവച്ചിരുന്നു. ‘‘എന്റെ കോപം പതഞ്ഞുപൊങ്ങുന്നു, രക്തം തിളയ്ക്കുന്നു, രാജ്യത്തിനും തെലങ്കു ജനതയ്ക്കും വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്ത എന്റെ പിതാവ് അനീതിക്ക് ഇരായകേണ്ടി വരുന്നത് എന്തുകൊണ്ടാണ്’’–നാരാ ലോകേഷ് കുറിച്ചു.
ശനിയാഴ്ച പുലർച്ചെ നന്ദ്യാൽ ജില്ലയിലെ ഗാനപുരത്തുനിന്ന് ആന്ധ്ര സിഐഡി വിഭാഗം അറസ്റ്റ് ചെയ്ത നായിഡുവിനെ ചോദ്യം ചെയ്യലിനു ശേഷം അഴിമതിക്കേസുകൾ വിചാരണ ചെയ്യുന്ന കോടതിയിൽ ഇന്നലെ വൈകിട്ട് ആറരയോടെയാണ് ഹാജരാക്കിയത്. സംസ്ഥാനത്തു നടപ്പാക്കിയ നൈപുണ്യവികസന പദ്ധതിയുമായി ബന്ധപ്പെട്ട് 370 കോടി രൂപയുടെ അഴിമതി നടത്തിയതിനാണ് അറസ്റ്റ്. കുംഭകോണത്തിന്റെ മുഖ്യ സൂത്രധാരൻ അന്നു മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡു ആണെന്നാണു പൊലീസ് പറയുന്നത്.
English Summary: Home cooked food is allowed to Chandrababu Naidu