തിരുവനന്തപുരം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തിനു കാരണം സഹതാപതരംഗമാണെന്ന മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് സഭയില്‍ മറുപടി നല്‍കി പി.സി.വിഷ്ണുനാഥ്. പുതുപ്പള്ളിയിലെ ജനത ഉമ്മന്‍ ചാണ്ടിയോടുള്ള ആദരവ് ഒരിക്കല്‍ക്കൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തിനു കാരണം സഹതാപതരംഗമാണെന്ന മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് സഭയില്‍ മറുപടി നല്‍കി പി.സി.വിഷ്ണുനാഥ്. പുതുപ്പള്ളിയിലെ ജനത ഉമ്മന്‍ ചാണ്ടിയോടുള്ള ആദരവ് ഒരിക്കല്‍ക്കൂടി പ്രകടിപ്പിച്ചെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു.

‘‘ജീവിതകാലം മുഴുവന്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ ഉപതിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹത്തിന്റെ കുടുംബത്തിന് എതിരെ ഏറ്റവും നിന്ദ്യവും ഹീനവുമായ പ്രചാരണമാണ് നടത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ പെണ്‍മക്കളെ വരെ അപമാനിച്ചു. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയെ വരെ വോട്ടെടുപ്പ് ദിവസം അപമാനിച്ചു. എന്നാല്‍ അവിടുത്തെ ജനങ്ങള്‍ അതിനോടു നിശബ്ദമായി പ്രതികരിച്ചു. ഈ സര്‍ക്കാരിനോടുള്ള കേരളത്തിന്റെ പ്രതിഷേധം രേഖപ്പെടുത്താനുള്ള ഉത്തരവാദിത്തം പുതുപ്പള്ളിയിലെ ജനങ്ങള്‍ ഏറ്റെടുത്തു. അതാണ് ഈ തിരഞ്ഞെടുപ്പില്‍ കണ്ട ഉജ്വല ഭൂരിപക്ഷം. സഹതാപമാണ് എന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞുവച്ചത്.

ADVERTISEMENT

അഞ്ചാം തീയതി തിരഞ്ഞെടുപ്പു നടന്ന ത്രിപുരയിലെ ബോക്‌സാനഗറില്‍ സംദുള്‍ ഹഖ് എന്ന സിറ്റിങ് സിപിഎം എംഎല്‍എ അന്തരിച്ചതു കൊണ്ടാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ മകനായിരുന്നു സിപിഎം സ്ഥാനാര്‍ഥി. എന്നാല്‍ 3,309 വോട്ട് മാത്രമാണ് അവിടെ ലഭിച്ചത്. 20 വര്‍ഷമായി സിപിഎം തുടര്‍ച്ചയായി വിജയിക്കുന്ന ബോക്‌സാനഗറില്‍ കെട്ടിവച്ച കാശ് പോലും അവര്‍ക്കു നഷ്ടമായി.

സിപിഎം നേതാക്കള്‍ പറയുന്ന സഹതാപതരംഗവും വൈകാരിക പരിസരവും അവിടെ എന്താണു പ്രതിഫലിക്കാതിരുന്നത്. കമ്യൂണിസ്റ്റുകാര്‍ മരിക്കുന്നിടത്തൊന്നും വൈകാരിക പരിസരം ഉണ്ടാകാത്ത സവിശേഷ സാഹചര്യം എന്താണെന്നു ഒന്നു പഠിക്കേണ്ടതാണ്. അവിടെ കെട്ടിവച്ച് കാശ് പോയി ബിജെപിക്ക് സീറ്റ് സമ്മാനിച്ചിട്ട് ഉളുപ്പുണ്ടോ ഇവിടെ വച്ച് പുതുപ്പള്ളിയില്‍ ഞങ്ങള്‍ ജയിച്ചത് സഹതാപ തരംഗം കൊണ്ടാണെന്നു പറയാന്‍.’’ - വിഷ്ണുനാഥ് ചോദിച്ചു.

ADVERTISEMENT

English Summary: PC Vishnunadh on Puthuppally Byelection Victory