സനാതന ധർമത്തിനെതിരെ സംസാരിച്ചാൽ നാവ് പറിച്ചെടുക്കും, കണ്ണ് ചൂഴ്ന്നെടുക്കും: കേന്ദ്രമന്ത്രി
ന്യൂഡൽഹി ∙ സനാതന ധർമത്തിനെതിരെ ആരെങ്കിലും സംസാരിച്ചാൽ അവരുടെ നാവ് പറിച്ചെടുക്കുമെന്നും കണ്ണ് ചൂഴ്ന്നെടുക്കുമെന്നും കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്.

ന്യൂഡൽഹി ∙ സനാതന ധർമത്തിനെതിരെ ആരെങ്കിലും സംസാരിച്ചാൽ അവരുടെ നാവ് പറിച്ചെടുക്കുമെന്നും കണ്ണ് ചൂഴ്ന്നെടുക്കുമെന്നും കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലെ ബാർമറിൽ കഴിഞ്ഞയാഴ്ച നടന്ന ബിജെപിയുടെ പരിവർത്തൻ യാത്രയ്ക്കിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഇപ്പോഴാണു സമൂഹമാധ്യമങ്ങളിൽ വൈറലായത്.
തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘‘നമ്മൾ വെല്ലുവിളിയെ നേരിടണം. സനാതന ധർമത്തിനെതിരെ ആരു പറഞ്ഞാലും അവരുടെ നാവ് ഞങ്ങൾ പറിച്ചെടുക്കും. സനാതന ധർമത്തിനെതിരെ ഉയർന്ന കണ്ണുകളും ഞങ്ങൾ ചൂഴ്ന്നെടുക്കും. സനാതനത്തിനെതിരെ സംസാരിക്കുന്ന ഒരു വ്യക്തിക്കും ഈ രാജ്യത്ത് രാഷ്ട്രീയ സ്ഥാനവും അധികാരവും നിലനിർത്താൻ കഴിയില്ല. അവർ നമ്മുടെ സംസ്കാരത്തെയും ചരിത്രത്തെയും ആക്രമിക്കാൻ ശ്രമിക്കുകയാണ്’’– അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സംസ്‌കാരത്തെ ദുർബലപ്പെടുത്താൻ നിരവധി ആക്രമണകാരികൾ ശ്രമിച്ചിരുന്നുവെന്ന് ഷെഖാവത്ത് ആരോപിച്ചു. ‘‘അലാവുദ്ദീൻ ഖിൽജി, ഔറംഗസേബ് തുടങ്ങിയ ഭരണാധികാരികൾ ശ്രമിച്ചു, പക്ഷേ നിങ്ങളുടെയും എന്റെയും പൂർവികർ കഴിവുള്ളവരും സംസ്കാരം സംരക്ഷിക്കുന്നവരുമായിരുന്നു. സനാതനത്തെ ആക്രമിക്കുന്നവരെ ഞങ്ങൾ പൊറുപ്പിക്കില്ലെന്ന് ആ പൂർവികരെക്കൊണ്ട് ഞങ്ങൾ സത്യം ചെയ്യുന്നു. ഞങ്ങൾ അവരെ തള്ളിക്കളയും’’– അദ്ദേഹം പറഞ്ഞു.
English Summary: 'Will pull out tongue, gouge out eyes': Gajendra Singh Shekhawat's threat amid Sanatan Dharma Row