മണിപ്പുരിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നത്, കേന്ദ്ര സർക്കാർ നടപടിയെടുക്കണം: ആർഎസ്എസ്
പുണെ ∙ മണിപ്പുരിലെ സ്ഥിതിഗതികൾ ആശങ്കപ്പെടുത്തുന്നതാണെന്നും, ഇരുവിഭാഗങ്ങൾ തമ്മിലുള്ള കലാപമായതിനാൽ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ. മണിപ്പുരില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കുക്കി,

പുണെ ∙ മണിപ്പുരിലെ സ്ഥിതിഗതികൾ ആശങ്കപ്പെടുത്തുന്നതാണെന്നും, ഇരുവിഭാഗങ്ങൾ തമ്മിലുള്ള കലാപമായതിനാൽ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ. മണിപ്പുരില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കുക്കി, മെയ്തെയ് വിഭാഗക്കാർക്ക് ആർഎസ്എസ് പ്രവർത്തകർ ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ടെന്നും വൈദ്യ പറഞ്ഞു. പുണെയിൽ സമാപിച്ച ആര്‍എസ്എസ് അഖിലഭാരതീയ സമന്വയ ബൈഠക്കിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്‍മോഹന്‍ വൈദ്യ.
രാജ്യത്തെ അധസ്ഥിത വിഭാഗക്കാരുടെ സംവരണത്തെക്കുറിച്ചുള്ള ചോദ്യത്തിനും മന്‍മോഹന്‍ വൈദ്യ മറുപടി നൽകി. എസ്‌സി, എസ്ടി വിഭാഗക്കാർ സമൂഹത്തിൽ അവശത അനുഭവിക്കുന്നുണ്ട്. ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സാമൂഹിക സമത്വം ഉറപ്പാക്കാനും ഭരണഘടന നിർദേശിക്കുന്നതു പ്രകാരമുള്ള സംവരണം നൽകണം. അടുത്ത കാലത്തായി എല്ലാ മേഖലകളിലും സ്ത്രീ പങ്കാളിത്തം കൂടിവരുന്നത് പ്രത്യേക പരാമര്‍ശം അർഹിക്കുന്നതായും വൈദ്യ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ പേരു പുരാതനകാലം മുതല്‍ തന്നെ ഭാരതമെന്നാണെന്നും അത് ഭാരതമായിത്തന്നെ തുടരണമെന്നും മറ്റൊരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഭാരതം എന്ന പേരിന് സാംസ്കാരിക മൂല്യമുണ്ടെന്നും ലോകത്തിൽ മറ്റൊരു രാജ്യത്തിനും രണ്ടു പേരില്ലെന്നും വൈദ്യ പറഞ്ഞു. ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുന്ന, സമാജത്തില്‍ സംസ്‌കാരത്തെ ഉറപ്പിക്കുന്ന പ്രവര്‍ത്തനമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2014 മുതൽ ഇന്ത്യ അതിന്റെ സാംസ്കാരിക സ്വത്വവുമായി പുതിയ തലത്തിൽ ഉയരാന്‍ ആരംഭിച്ചു. വിദേശനയം, പ്രതിരോധം, വിദ്യാഭ്യാസനയം എന്നിവയിലെല്ലാം ഇന്ന് ലോകം ഇന്ത്യയെ നോക്കിക്കാണുകയാണ്. മുൻപു സ്വീകരിച്ച തെറ്റായ തീരുമാനങ്ങളെ തിരുത്താൻ ഇനിയും 25 – 30 വർഷംകൂടി വേണ്ടിവരുമെന്നും മൻമോഹൻ വൈദ്യ പറഞ്ഞു.
English Summary: The situation in Manipur is tense; the government has to take decisions: senior RSS functionary