കോട്ടയം ∙ വാരിമുട്ടത്ത് യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ചു. ആർപ്പൂക്കര സ്വദേശി വിജിതക്കാണ് (40) വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ അനൂപ് (40) ആണ് യുവതിയെ വെട്ടിയതെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ വാരിമുട്ടത്ത് യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ചു. ആർപ്പൂക്കര സ്വദേശി വിജിതക്കാണ് (40) വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ അനൂപ് (40) ആണ് യുവതിയെ വെട്ടിയതെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.

3 വർഷമായി ഭർത്താവുമായി പിണങ്ങി വാടകയ്ക്കായിരുന്നു യുവതിയുടെ താമസം. വിജിതയുമായി അനൂപിനു ബന്ധമുണ്ടായിരുന്നെന്നു നാട്ടുകാർ പറയുന്നു. ഇവരെ അനൂപ് ശല്യപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. യുവതിയുടെ ഭർത്താവിനെ അനൂപ് നേരത്തെ ആക്രമിച്ചിരുന്നു. ആ കേസിൽ പിടിയിലായ പ്രതി രണ്ടു ദിവസം മുൻപാണു ജാമ്യത്തിൽ ഇറങ്ങിയത്. രാവിലെ യുവതിയെ വീട്ടിൽക്കയറി വെട്ടുകയായിരുന്നു. സംഭവത്തിനു പിന്നാലെ അനൂപ് കടന്നുകളഞ്ഞു. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നു പൊലീസ് അറിയിച്ചു.

ADVERTISEMENT

English Summary: A young woman was attacked in Kottayam