ഖലിസ്ഥാൻ ഭീകരനെക്കുറിച്ച് ഇന്ത്യൻ വാർത്താ എജൻസിയുടെ ചോദ്യം: ഒഴിഞ്ഞുമാറി ജസ്റ്റിൻ ട്രൂഡോ - വിഡിയോ
ന്യൂഡൽഹി∙ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. യുഎൻ പൊതുസഭയുടെ 78-ാമത് സമ്മേളനത്തിൽ പങ്കെടുക്കാൻ ജസ്റ്റിൻ ട്രൂഡോ യുഎൻ ആസ്ഥാനത്തെത്തിയിരുന്നു. ഇതിനിടെ, രണ്ടു സന്ദർഭങ്ങളിലായി

ന്യൂഡൽഹി∙ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. യുഎൻ പൊതുസഭയുടെ 78-ാമത് സമ്മേളനത്തിൽ പങ്കെടുക്കാൻ ജസ്റ്റിൻ ട്രൂഡോ യുഎൻ ആസ്ഥാനത്തെത്തിയിരുന്നു. ഇതിനിടെ, രണ്ടു സന്ദർഭങ്ങളിലായി ഹർദീപ് സിങ് നിജ്ജറിനെക്കുറിച്ച് ഇന്ത്യൻ വാർത്താ എജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) ചോദ്യം ഉന്നയിച്ചപ്പോഴും അദ്ദേഹം മറുപടി നൽകിയില്ല.
ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ട്രൂഡോ ഉന്നയിച്ച ആരോപണങ്ങൾ ഇന്ത്യ നിരസിച്ചതിനെ കുറിച്ചായിരുന്നു പിടിഐയുടെ ചോദ്യം. എന്നാൽ, ട്രൂഡോ പ്രതികരിക്കാതെ, സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം നടന്നുപോയി.
ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവൻ ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്ന ‘വിശ്വസനീയമായ ആരോപണം’ സുരക്ഷാ ഏജൻസികൾ അന്വേഷിച്ചുവരുന്നതായി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ വിശദീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യ–കാനഡ നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടായത്. ആരോപണം അസംബന്ധവും തെളിവില്ലാത്തതുമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
English Summary: At UN, Trudeau Avoids Indian Media Questions On Khalistan Terrorist Twice