കേസെടുത്ത് തകർക്കാമെന്നു വിചാരിക്കണ്ട, നിയമപരമായി പോരാടും: പ്രതികരിച്ച് കുഴൽനാടൻ
കൊച്ചി∙ ഉടുമ്പൻചോല താലൂക്കിൽ കെട്ടിടം വാങ്ങി വിലകുറച്ചു റജിസ്റ്റർ ചെയ്തെന്നുള്ള ആരോപണത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ സർക്കാർ വിജിലൻസിന് അനുമതി നൽകിയതിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. എത്ര അന്വേഷണം വേണമെങ്കിലും സർക്കാരിനു നടത്താമെന്നും എല്ലാ നിലയ്ക്കും സഹകരിക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

കൊച്ചി∙ ഉടുമ്പൻചോല താലൂക്കിൽ കെട്ടിടം വാങ്ങി വിലകുറച്ചു റജിസ്റ്റർ ചെയ്തെന്നുള്ള ആരോപണത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ സർക്കാർ വിജിലൻസിന് അനുമതി നൽകിയതിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. എത്ര അന്വേഷണം വേണമെങ്കിലും സർക്കാരിനു നടത്താമെന്നും എല്ലാ നിലയ്ക്കും സഹകരിക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. രാഷ്ട്രീയ എതിരാളികൾക്കെതിരെ സർക്കാർ സംവിധാനങ്ങളെ സംസ്ഥാന സർക്കാർ എങ്ങനെയാണു ദുരുപയോഗം ചെയ്യുന്നതെന്നു സമൂഹത്തിനു മുൻപിൽ തുറന്നുകാണിക്കും. രാഷ്ട്രീയ എതിരാളികളെ സർക്കാർ നിർദ്ദയം വേട്ടയാടുകയാണെന്നും കുഴൽനാടൻ ആരോപിച്ചു.
‘‘എനിക്കെതിരായ കേസ് നിയമവിരുദ്ധവും, അധികാരദുർവിനിയോഗവുമാണ്. കേസെടുത്ത് തകർത്തുകളയാമെന്നു വിചാരിക്കുന്നുണ്ടെങ്കിൽ നിയമപരമായി തിരിച്ചു പോരാടും. ഏഴു മാസങ്ങൾക്കു ശേഷം മുഖ്യമന്ത്രി പത്രക്കാരെ കണ്ടത് കഴിഞ്ഞ ദിവസമാണ്. സിഎംആർഎലിൽ നിന്നു പണം കൈപ്പറ്റിയവരുടെ പട്ടികയിലെ ‘പിവി’ എന്ന ചുരുക്കപ്പേര് തന്റേതായിരിക്കില്ലെന്നും ഇൗ നാട്ടിൽ എത്രയോ പിവിമാരുണ്ടെന്നുമാണു മുഖ്യമന്ത്രി മാസപ്പടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മറുപടി പറഞ്ഞത്. ഇത്രയും ദയനീയമായ സ്ഥിതിതിയിൽ അദ്ദേഹത്തോടു സഹതപിക്കുകയാണ്’’. – കുഴൽനാടൻ പറഞ്ഞു.
‘‘വീണയുടെ കമ്പനിയും സിഎംആർഎലും തമ്മിൽ ബാങ്ക് മുഖേനയാണു ഇടപാട് നടത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ അടുത്തവാദം. ബാങ്ക് മുഖാന്തരം നടക്കുന്ന എല്ലാ ഇടപാടും നിയമപരമല്ല. ഇഡി അന്വേഷിക്കുന്ന പല കേസുകളിലെയും ഇടപാട് ബാങ്ക് മുഖാന്തരമാണ്’’.
‘‘അങ്ങയുടെ പേര് ഇതിലേക്കു വലിച്ചിഴയ്ക്കാനുള്ള സാഹചര്യം എന്താണെന്നു മുഖ്യമന്ത്രി മനസിലാക്കണം. അങ്ങയുടെ മകൾ ഒരു സേവനവും നൽകാതെ 1.72 കോടി രൂപ കരിമണൽ കമ്പനിയിൽ നിന്നും വാങ്ങിയെന്നതു വസ്തുതയാണ്. ഏതെങ്കിലും സേവനത്തിനു ലഭിച്ച പണമാണോയെന്ന് ആധികാരികമായി പരിശോധിച്ചപ്പോൾ വീണ വിജയന്റെ കമ്പനി ഒരു സേവനവും നൽകിയിട്ടില്ലെന്ന് കണ്ടെത്തി. സിഎംആർഎല്‍ എന്ന കമ്പനി വീണ വിജയന് ഭിക്ഷയായി നൽകിയ പണമാണെന്നു പറഞ്ഞാൽ പിന്നെ ചോദ്യമില്ല’’ – കുഴൽനാടൻ പറഞ്ഞു.
English Summary: Mathew Kuzhalnadan respond to the Vigilance case