വനിതാ സംവരണം പിന്നാക്ക സമുദായ പ്രാതിനിധ്യത്തെ പ്രതികൂലമായി ബാധിക്കും: തേജസ്വി യാദവ്
പട്ന ∙ വനിതാ സംവരണ ബിൽ പിന്നാക്ക സമുദായ പ്രാതിനിധ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആശങ്ക പ്രകടിപ്പിച്ചു. സഖ്യകക്ഷികളായ കോൺഗ്രസും ജനതാദളും (യു) വനിതാ സംവരണ ബില്ലിനു പിന്തുണ

പട്ന ∙ വനിതാ സംവരണ ബിൽ പിന്നാക്ക സമുദായ പ്രാതിനിധ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പരസ്യമാക്കി ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. സഖ്യകക്ഷികളായ കോൺഗ്രസും ജനതാദളും (യു) വനിതാ സംവരണ ബില്ലിനു പിന്തുണ പ്രഖ്യാപിച്ചപ്പോൾ ആർജെഡി നേതൃത്വം വിയോജിപ്പിലാണ്.
രാജ്യത്തെ ജനസംഖ്യയിൽ 60% വരുന്ന പിന്നാക്ക സമുദായങ്ങൾക്ക് അധികാരത്തിൽ വേണ്ടത്ര പ്രാതിനിധ്യം കിട്ടിയില്ലെങ്കിൽ അതു നേടിയെടുക്കാൻ അറിയാമെന്നു തേജസ്വി യാദവ് പറഞ്ഞു. പിന്നാക്ക അവകാശങ്ങൾ കവരാൻ ആരു ശ്രമിച്ചാലും പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നു തേജസ്വി മുന്നറിയിപ്പു നൽകി.
വനിതാ സംവരണ സീറ്റുകളിൽ പിന്നാക്ക സമുദായത്തിനു ഉപസംവരണം ഏർപ്പെടുത്തിയില്ലെങ്കിൽ ലോക്സഭയിലും നിയമസഭകളിലും പിന്നാക്ക പ്രാതിനിധ്യം കുറയുമെന്നാണ് ആർജെഡി വാദിക്കുന്നത്. വനിതാ സംവരണ സീറ്റുകളിൽ പിന്നാക്ക വനിതകൾക്കു വിജയസാധ്യത കുറയുമെന്ന ആശങ്കയാണ് ആർജെഡി നേതൃത്വത്തിനുള്ളത്.
English Summary: Tejashwi takes tough stance on women's reservation bill