ന്യൂഡൽഹി∙ ഖലിസ്ഥാൻ നേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന് കാനഡ വീണ്ടും ആരോപിച്ചതിനെതിരെ ഇന്ത്യ. കാനഡയുടെ ആരോപണങ്ങൾ നിഷേധിച്ച ഇന്ത്യ, വിദ്വേഷ കുറ്റകൃത്യങ്ങളെയും ആക്രമണങ്ങളെയും കാനഡ രാഷ്ട്രീയമായി അംഗീകരിക്കുന്നുവെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഖലിസ്ഥാൻ നേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന് കാനഡ വീണ്ടും ആരോപിച്ചതിനെതിരെ ഇന്ത്യ. കാനഡയുടെ ആരോപണങ്ങൾ നിഷേധിച്ച ഇന്ത്യ, വിദ്വേഷ കുറ്റകൃത്യങ്ങളെയും ആക്രമണങ്ങളെയും കാനഡ രാഷ്ട്രീയമായി അംഗീകരിക്കുന്നുവെന്നും കുറ്റപ്പെടുത്തി. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഒരു തെളിവും കാനഡ കൈമാറിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കനേഡിയൻ നയതന്ത്രജ്ഞർ ഇടപെടുന്നെന്നു കാട്ടി, ഇവിടെയുള്ള നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 

അതിനിടെ കാനഡ ഉയർത്തിയത് ഗുരുതരമായ ആരോപണങ്ങളാണെന്നും അതിൽ അന്വേഷണം വേണമെന്നും യുഎസ് അറിയിച്ചു. ഇന്ത്യയ്ക്കു മാത്രമായി പ്രത്യേക പരിഗണന നൽകാനാകില്ലെന്നും അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ ആരോപിച്ചു. 

ADVERTISEMENT

‘ഇക്കാര്യത്തിൽ ആരുമായും വ്യക്തിഗതമായ നയതന്ത്ര ചർച്ചകളിലേക്ക് കടക്കാൻ താൽപര്യപ്പെടുന്നുമില്ല, ഇതുവരെ അത്തരത്തിൽ ചർച്ചകൾ നടത്തിയിട്ടുമില്ല. ഈ വിഷയുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടുണ്ട്, അത് തുടരുകയും ചെയ്യും. കാനഡയുടെ ആരോപണം ഗൗരവമായി തന്നെയാണ് എടുക്കുന്നത്. അവരുമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.  ഇത് ശരിക്കും ഞങ്ങൾക്ക് ആശങ്കയുളവാക്കുന്ന വിഷയമാണ്. അതുകൊണ്ടു തന്നെ ഗൗരവമായി എടുക്കുന്നു. ഞങ്ങൾ ഇതിൽ ഇടപെട്ടുകൊണ്ടിരിക്കും. ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ പ്രത്യേക പരിഗണന നൽകാനാകില്ല’– സുള്ളിവൻ മാധ്യമങ്ങളോട് വ്യക്തമാക്കി. 

നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തുടരുകയാണ്. ഇന്ത്യ നടത്തുന്നത് രാജ്യാന്തര ധാരണകളുടെ ലംഘനമാണെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ട്രൂഡോ ഇന്നലെ ന്യൂയോർക്കിലും ആവർത്തിച്ചു. എന്നാൽ, ഇന്ത്യൻ പങ്കിനെക്കുറിച്ച് എന്തു തെളിവാണുള്ളതെന്ന ചോദ്യത്തിന് അദ്ദേഹം നേരിട്ടു മറുപടി നൽകിയതുമില്ല. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ–കാനഡ ബന്ധം വഷളാകുന്നതിനിടെയാണ് ഇക്കാര്യത്തിൽ യുഎസിന്റെ പ്രസ്താവന വരുന്നത്. 

ADVERTISEMENT

English Summary: India's Sharp Counter As Canada Sticks To Its Charge