ചണ്ഡിഗഡ്∙ കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിനു പിന്നാലെ കനേഡിയൻ പൗരൻമാർക്കു വീസ നൽകുന്നത് അനിശ്ചിതകാലത്തേക്കു നിർത്തിവച്ച ഇന്ത്യയുടെ നടപടി, അവിടെയുള്ള പഞ്ചാബികളെ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചണ്ഡിഗഡ്∙ കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിനു പിന്നാലെ കനേഡിയൻ പൗരൻമാർക്കു വീസ നൽകുന്നത് അനിശ്ചിതകാലത്തേക്കു നിർത്തിവച്ച ഇന്ത്യയുടെ നടപടി, അവിടെയുള്ള പഞ്ചാബികളെ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ മുൻകയ്യെടുക്കണമെന്ന്, എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അമരീന്ദർ സിങ് രാജ ആവശ്യപ്പെട്ടു.

‘ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്നം ഇത്ര വഷളായിരിക്കുന്ന സമയത്ത് കനേഡിയൻ പൗരൻമാർക്ക് വീസ നൽകുന്നത് നിർത്തിവച്ചത് കാനഡ പൗരത്വം സ്വീകരിച്ച പഞ്ചാബികളെ പ്രതികൂലമായി ബാധിക്കും. അവിടുത്തെ പൗരത്വം സ്വീകരിച്ചെങ്കിലും ഒട്ടേറെ ആളുകളുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെയുണ്ട്. പ്രായമായ മാതാപിതാക്കളെയും സഹോദരങ്ങളെയും കാണാൻ അവർ അവധിക്കാലത്ത് എത്താറുമുണ്ട്. അതുകൊണ്ട് എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കണമെന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തോട് അഭ്യർഥിക്കുന്നു’ – അമരീന്ദർ സിങ് രാജ കുറിച്ചു.

ADVERTISEMENT

കനേഡിയൻ പൗരൻമാർക്കു വീസ നൽകുന്നത് അനിശ്ചിതകാലത്തേക്കു നിർത്തിവയ്ക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇ–വീസ അടക്കം ഒരു തരത്തിലുള്ള വീസയും അനുവദിക്കില്ലെന്നാണ് തീരുമാനം. മൂന്നാമതൊരു രാജ്യം വഴിയും കനേഡിയൻ പൗരന്മാർക്ക് ഇന്ത്യൻ വീസ ലഭിക്കില്ല. സുരക്ഷാഭീഷണി മൂലം കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റുകളുടെ പ്രവർത്തനം തടസ്സപ്പെട്ടതാണു വീസ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കാരണമെന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. നിലവിൽ വീസയുള്ളവർക്കും ഒസിഐ കാർഡ് ഉള്ളവർക്കും മറ്റും ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നതിനു തടസ്സമില്ല.

ഇതിനിടെ, ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി വിദേശകാര്യമന്ത്രാലയം നൽകിയ മുന്നറിയിപ്പ് കാനഡ തള്ളി. ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണു കാനഡയെന്നും അവർ വ്യക്തമാക്കി. കാനഡയിലെ ഖലിസ്ഥാ‍നി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന കാനഡയുടെ ആരോപണമാണ് ഇപ്പോഴത്തെ നയതന്ത്ര സംഘർഷത്തിനു കാരണമായത്.

ADVERTISEMENT

English Summary: Punjabi People in Canada at Risk: Urgent Call for Resolution by Punjab Congress President