ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്: എബിവിപിക്ക് ജയം
ന്യൂഡൽഹി∙ ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് ജയം. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ എബിവിപി നേടി. അതേസമയം വൈസ് പ്രസിഡന്റ് പദവി എന്‍എസ്‌യു പിടിച്ചു.

മൂവായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എബിവിപി പ്രസിഡന്റ് സ്ഥാനാർഥി തുഷാർ ദേധയുടെ ജയം. സെക്രട്ടറി സ്ഥാനാർഥി അപരാജിത, ജോയിന്റ് സെക്രട്ടറി സച്ചിൻ ബെയ്‌സ്‌ല എന്നിവർ വൻ ഭൂരിപക്ഷത്തിലാണ് ജയം ഉറപ്പിച്ചത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എന്‍എസ്‌യു സ്ഥാനാർഥി അഭി ദഹിയയ്ക്ക് ആയിരത്തിനു മുകളിൽ ഭൂരിപക്ഷമുണ്ട്.
മൂന്നു വർഷത്തിനു ശേഷമാണ് ഡൽഹി സർവകലാശാലയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019ൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങൾ എബിവിപിക്കും സെക്രട്ടറി പദം എൻഎസ്‌യുവിനുമാണ് ലഭിച്ചിരുന്നത്.
English Summary: Delhi University Student Union Election Results ABVP wins three seats;