‘പിവി പിണറായി അല്ല എന്നു പറയുന്നത് ജഗതി സിനിമയിൽ പറയുംപോലെ’
ന്യൂഡൽഹി∙ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ‘പിവി’ പിണറായി വിജയൻ അല്ല എന്ന് പറയുന്നത് ജഗതി സിനിമയിൽ ‘എന്റെ ഗർഭം ഇങ്ങനെയല്ല’ എന്നു പറയുന്നത് പോലെയാണ്. ഇടതുപക്ഷ ആശയങ്ങളുടെ അന്തകരയായി സിപിഎമ്മും പിണറായി വിജയനും മാറിയെന്നും അദ്ദേഹം

ന്യൂഡൽഹി∙ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ‘പിവി’ പിണറായി വിജയൻ അല്ല എന്ന് പറയുന്നത് ജഗതി സിനിമയിൽ ‘എന്റെ ഗർഭം ഇങ്ങനെയല്ല’ എന്നു പറയുന്നത് പോലെയാണ്. ഇടതുപക്ഷ ആശയങ്ങളുടെ അന്തകരയായി സിപിഎമ്മും പിണറായി വിജയനും മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തിയ സിപിഐയ്ക്കും ഷിബു ബേബി ജോൺ മറുപടി നൽകി. സിപിഐ അംഗീകരിച്ച രാഷ്ട്രീയ നേതാവായി രാഹുൽ ഗാന്ധി നിൽക്കുമ്പോൾ വയനാട്ടിൽ രാഹുലിനെതിരെ മത്സരിക്കുന്നില്ല എന്ന് അവരാണ് പറയേണ്ടത്. സിറ്റിങ് എംപിയല്ലേ രാഹുൽ. പക്ഷേ ഇടതുപക്ഷം മത്സരിക്കുന്നതിൽ തെറ്റില്ല. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അങ്ങനെയാണ്.
ഇന്ത്യ മുന്നണിക്ക് സിപിഎം കല്ലുകടി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കടയ്ക്കൽ കത്തിവയ്ക്കുകയാണ്. കോർഡിനേഷൻ കമ്മിറ്റിയിൽ പേര് കൊടുക്കാം എന്ന് പറഞ്ഞിട്ട് ഇപ്പോൾ പ്രതിനിധിയില്ല. കേരള നേതാക്കളുടെ സ്വാധീനം കാരണമാണിത്. ജെഡിഎസ് കേരളത്തിൽ സിപിഎം ഘടകകക്ഷിയാണ്. കർണാടകയിൽ സിപിഎം പിന്തുണച്ചത് ജെഡിഎസിനെ. കേരളത്തിലെ സിപിഎമ്മിന് കോൺഗ്രസ് വിരോധം മാത്രം, ദേശീയ താൽപ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary: RSP leader Shibu Baby John mocks CM Pinarayi Vijayan