തിരുവനന്തപുരം ∙ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നിയമസഭാ മണ്ഡലപര്യടനത്തിൽനിന്ന് യുഡിഎഫ് ഒന്നടങ്കം പിൻവാങ്ങിയതിനു പിന്നാലെ, യുഡിഎഫ് മണ്ഡലങ്ങളില്‍ ജനപങ്കാളിത്തം കുറയരുതെന്ന് കർശന നിർദ്ദേശം. യുഡിഎഫിന്‍റെ കൈവശമുള്ള 41 മണ്ഡലങ്ങളിലും വലിയ ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും, അവിടങ്ങളിൽ എല്‍ഡിഎഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നിയമസഭാ മണ്ഡലപര്യടനത്തിൽനിന്ന് യുഡിഎഫ് ഒന്നടങ്കം പിൻവാങ്ങിയതിനു പിന്നാലെ, യുഡിഎഫ് മണ്ഡലങ്ങളില്‍ ജനപങ്കാളിത്തം കുറയരുതെന്ന് കർശന നിർദ്ദേശം. യുഡിഎഫിന്‍റെ കൈവശമുള്ള 41 മണ്ഡലങ്ങളിലും വലിയ ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും, അവിടങ്ങളിൽ എല്‍ഡിഎഫ് എംഎല്‍എമാരുടെ മണ്ഡലത്തിനൊപ്പമോ അതിനു മുകളിലോ ജനപങ്കാളിത്തം വേണമെന്നുമാണ് നിർദ്ദേശം. ഓരോ മണ്ഡലത്തിലെയും എംഎൽഎക്കാണു പരിപാടിയുടെ മുഖ്യ ചുമതല. യുഡിഎഫ് പിന്മാറിയ സാഹചര്യത്തിൽ ആ മണ്ഡലങ്ങളിൽ പൊതുസമ്മതരെ ചെയർമാൻമാരാക്കും. അവരുടെ നേതൃത്വത്തിലാകും മണ്ഡല സദസ്.

അതേസമയം, തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് സാധാരണ നടത്താറുള്ള രാഷ്ട്രീയ ജാഥ ഇത്തവണ ഉണ്ടായേക്കില്ലെന്നാണ് വിവരം. മന്ത്രിസഭയുടെ പര്യടനത്തോടെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തുമെന്ന എല്‍ഡിഎഫ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു സർക്കാർ സംവിധാനത്തെ ആകെ ജനങ്ങളുടെ അടുത്തേക്ക് എത്തിക്കുന്ന പുതിയ രീതിയാണ് സിപിഎം പരീക്ഷിക്കുന്നത്. തുടർച്ചയായി ആക്ഷേപങ്ങളും വിവാദങ്ങളും പിന്തുടരുന്ന സർക്കാരിന്റെ മുഖം മിനുക്കി ജനബന്ധം ശക്തമാക്കുകയാണു രാഷ്ട്രീയലക്ഷ്യം.

ADVERTISEMENT

നിയമസഭാ മണ്ഡലപര്യടനകാലത്ത് ഒന്നര മാസം മന്ത്രിസഭ അപ്പാടെ സെക്രട്ടേറിയറ്റിനു പുറത്തായിരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും കെഎസ്ആർടിസി ബസിലാണ് പര്യടനം നടത്തുക. ഗതാഗത വകുപ്പ് ഇതിനുള്ള ഏർപ്പാടുകൾ ആരംഭിച്ചു. കെഎസ്ആർടിസി പുതുതായി വാങ്ങുന്ന ബസുകളിൽ ഒന്നിന്റെ സീറ്റും മറ്റും മന്ത്രി സഭാംഗങ്ങളുടെ യാത്രയ്ക്ക് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കാനാണ് ധാരണ.

ഒരേ വാഹനത്തിലാണു മുഖ്യമന്ത്രി അടക്കം മന്ത്രിസഭയിലെ 21 പേരും യാത്ര ചെയ്യുക. നവംബർ 18നു തുടങ്ങി ഡിസംബർ 24നു സമാപിക്കുന്ന പര്യടനത്തിന് ഒരു ദിവസം പോലും ഒഴിവില്ല. ബുധനാഴ്ചകളിലെ മന്ത്രിസഭാ യോഗത്തിനായി ചീഫ് സെക്രട്ടറി പര്യടന സ്ഥലത്തെത്തും.‌

ADVERTISEMENT

140 നിയമസഭാ മണ്ഡലങ്ങളിലും മന്ത്രിസഭാസംഘം എത്തും. തിരഞ്ഞെടുപ്പിനു മുൻപായി രാഷ്ട്രീയ പാർട്ടികളോ മുന്നണികളോ നടത്തുന്ന പ്രചാരണ ജാഥകളുടെ സർക്കാർ പതിപ്പായി ഈ പര്യടനം മാറും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായി പ്രത്യേക ബസ് സജ്ജമാക്കും. എല്ലായിടത്തും ഒരുമിച്ചാകും എത്തുക. ദിവസവും 4 മണ്ഡലങ്ങളിൽ സംഘമെത്തും. രാവിലെ ഒരു പ്രധാന കേന്ദ്രത്തിൽ ആ 4 മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായി സംവദിക്കും. 15 മിനിറ്റ് മുഖ്യമന്ത്രി സംസാരിക്കും. 45 മിനിറ്റ് പങ്കെടുക്കുന്നവർക്ക് അഭിപ്രായങ്ങൾ പറയാം. മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിയോ അതിനോടു പ്രതികരിക്കും.

11 മണിക്കു നിയോജകമണ്ഡലം തലത്തിലുള്ള വിപുലമായ യോഗം. ഉച്ചയ്ക്കു ശേഷം മൂന്നിനും നാലരയ്ക്കും ആറു മണിക്കും സമാനമായ യോഗങ്ങൾ അടുത്ത മണ്ഡലങ്ങളിൽ ചേരും. എല്ലാ യോഗങ്ങളിലും വിവിധ വകുപ്പു മേധാവികൾ ഹാജരായിരിക്കും. പ്രത്യേക കൗണ്ടറുകളിൽ ജനങ്ങൾക്കു പരാതിയും നിവേദനവും സമർപ്പിക്കാം. അപ്പോൾ തീർപ്പാക്കാൻ കഴിയുന്നതെങ്കിൽ അതു ചെയ്യണമെന്നാണു നിർദേശം. പരിപാടിയുടെ ചെലവിന്റെ ഒരു ഭാഗം സർക്കാർ വഹിക്കും. ബാക്കി സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും.

ADVERTISEMENT

English Summary: Chief Minister and Ministers to Visit 140 Assembly Constituencies