ന്യൂഡൽഹി ∙ ലോക്സഭയിലെ വിവാദമായ വർഗീയ പരാമര്‍ശങ്ങളിൽ കൂടുതൽ ബിജെപി നേതാക്കൾക്കെതിരെ ആരോപണവുമായി ബിഎസ്പി എംപി ഡാനിഷ് അലി. സഭയ്ക്കകത്ത് വാക്കുകൾ കൊണ്ട് ആക്രമിച്ച

ന്യൂഡൽഹി ∙ ലോക്സഭയിലെ വിവാദമായ വർഗീയ പരാമര്‍ശങ്ങളിൽ കൂടുതൽ ബിജെപി നേതാക്കൾക്കെതിരെ ആരോപണവുമായി ബിഎസ്പി എംപി ഡാനിഷ് അലി. സഭയ്ക്കകത്ത് വാക്കുകൾ കൊണ്ട് ആക്രമിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ലോക്സഭയിലെ വിവാദമായ വർഗീയ പരാമര്‍ശങ്ങളിൽ കൂടുതൽ ബിജെപി നേതാക്കൾക്കെതിരെ ആരോപണവുമായി ബിഎസ്പി എംപി ഡാനിഷ് അലി. സഭയ്ക്കകത്ത് വാക്കുകൾ കൊണ്ട് ആക്രമിച്ച ബിജെപി നേതാക്കൾ, സഭയ്ക്ക് പുറത്തും ആക്രമണം തുടരുകയാണെന്ന് ഡാനിഷ് അലി പറഞ്ഞു. ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരായാണ് ഡാനിഷ് ഒടുവിൽ രംഗത്തുവന്നത്.

ലോക്സഭയിൽ രമേഷ് ബിധുരി നടത്തിയ പരാമര്‍ശത്തെ അപലപിച്ച നിഷികാന്ത്, പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ ഡാനിഷ് അലി പ്രസ്താവന നടത്തിയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്ന് പറയുകയുണ്ടായി. ദുബെയുടെ ആരോപണം സത്യമാണെങ്കിൽ വിഡിയോ ദൃശ്യമടക്കമുള്ള തെളിവു കൊണ്ടുവരണമെന്ന് ഡാനിഷ് അലി പറഞ്ഞു. പ്രധാനമന്ത്രിയെ അധിക്ഷേപിക്കാൻ തക്കവണ്ണം താൻ അധഃപതിച്ചിട്ടില്ലെന്നും ഡാനിഷ് തുറന്നടിച്ചു.

ADVERTISEMENT

കഴിഞ്ഞ ദിവസമാണു ബിജെപി എംപി രമേഷ് ബിദൂഡി, ഡാനിഷ് അലിക്കെതിരെ വർഗീയ പരാമർശവുമായി രംഗത്തുവന്നത്. വ്യാഴാഴ്ച ചന്ദ്രയാനുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നതിനിടെയായിരുന്നു സംഭവം. സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നതോടെ, മുതിർന്ന ബിജെപി നേതാക്കളുൾപ്പെടെ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. പാർട്ടി നേതൃത്വം ബിദൂഡിക്ക് കാരണം കാണിക്കൽ നോട്ടിസും നല്‍കി.

English Summary: "Creating Narrative For My Lynching": MP Danish Ali On BJP Leader's Letter