‘മോദിയുമായുള്ള ബന്ധം തകർക്കാൻ ബൈഡൻ ശ്രമിക്കില്ല: ഇന്ത്യ–കാനഡ വിഷയത്തിൽ യുഎസ് ഇടപെടില്ല’
ന്യൂഡൽഹി∙ ഇന്ത്യ–കാനഡ നയതന്ത്ര പ്രശ്നത്തിൽ ഇടപെടാതെ പരമാവധി അകലം പാലിക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്ന് വിദഗ്ധരുടെ വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നല്ല ബന്ധത്തിൽ എന്തെങ്കിലും തരത്തിൽ വിള്ളൽ വീഴ്ത്താൻ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം തയാറാകില്ലെന്ന് യുഎസ് ആസ്ഥാനമായി

ന്യൂഡൽഹി∙ ഇന്ത്യ–കാനഡ നയതന്ത്ര പ്രശ്നത്തിൽ ഇടപെടാതെ പരമാവധി അകലം പാലിക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്ന് വിദഗ്ധരുടെ വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നല്ല ബന്ധത്തിൽ എന്തെങ്കിലും തരത്തിൽ വിള്ളൽ വീഴ്ത്താൻ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം തയാറാകില്ലെന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്നം ഗ്ലോബൽ അഡ്വൈസേഴ്സ് വിലയിരുത്തി.
‘ഇന്ത്യ–ചൈന വിഷയത്തിൽ യുഎസ് സജീവമായി ഇടപെട്ടിരുന്നു. പക്ഷേ, ഈ വിഷയത്തിൽ യുഎസ് ഇടപെടുമെന്ന് കരുതുന്നില്ല.’ – സിഗ്നം ചെയർമാൻ ചാൾസ് മയേഴ്സ് പറഞ്ഞു. ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ചാൾസ് മയേഴ്സിന്റെ പ്രതികരണം.
ഖലിസ്ഥാൻ ഭീകരനായ കനേഡിയൻ പൗരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ നടത്തിയ പ്രസ്താവനയാണ് ഇന്ത്യ–കാനഡ ബന്ധം വഷളാക്കിയത്. ട്രൂഡോയുടെ ആരോപണങ്ങൾ ഇന്ത്യ തള്ളിയിരുന്നു. ബന്ധം വഷളായതിനു പിന്നാലെ കനേഡിയൻ പൗരന്മാർക്കു വീസ നൽകുന്നത് ഇന്ത്യ നിർത്തിവച്ചു.
അതിനിടെ, ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ചു ‘വിശ്വസനീയമായ ആരോപണങ്ങളുടെ’ വിവരങ്ങൾ ഇന്ത്യൻ സർക്കാരിന് ആഴ്ചകൾക്കു മുൻപേ നൽകിയെന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. ഇന്ത്യയുടെ പങ്കിനെക്കുറിച്ചു നാലാം തവണയാണ് ട്രൂഡോ ആരോപണം ആവർത്തിക്കുന്നത്.
കൊലപാതകത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചാണ് ട്രൂഡോ സൂചിപ്പിച്ചതെങ്കിലും ‘തെളിവുകൾ’ എന്നതിനു പകരം ‘വിശ്വസനീയമായ ആരോപണങ്ങൾ’ എന്നാണ് പ്രയോഗിച്ചത്. കൊലപാതകത്തില്‍ യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടു.
English Summary: India-Canada Diplomatic Issue: Will the US Intervene?