കോട്ടയം ∙ ചലച്ചിത്ര സംവിധായകൻ കെ.ജി.ജോർജിന്റെ വിയോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ‘ആളുമാറി’ പ്രതികരിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരനു മറുപടിയുമായി മുൻ എംഎൽഎ പി.സി.ജോർജ്. താന്‍

കോട്ടയം ∙ ചലച്ചിത്ര സംവിധായകൻ കെ.ജി.ജോർജിന്റെ വിയോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ‘ആളുമാറി’ പ്രതികരിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരനു മറുപടിയുമായി മുൻ എംഎൽഎ പി.സി.ജോർജ്. താന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ചലച്ചിത്ര സംവിധായകൻ കെ.ജി.ജോർജിന്റെ വിയോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ‘ആളുമാറി’ പ്രതികരിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരനു മറുപടിയുമായി മുൻ എംഎൽഎ പി.സി.ജോർജ്. താന്‍ ജീവിച്ചിരിപ്പുണ്ടെന്നും മരിച്ചെന്ന് ആരോ സുധാകരനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും പി.സി.ജോര്‍ജ് വിഡിയോ സന്ദേശത്തിൽ‌ പറഞ്ഞു.

‘‘ജോർജ് നല്ലൊരു പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു’’ എന്നാണു കെ.ജി.ജോർജിന്റെ വിയോഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ സുധാകരൻ പ്രതികരിച്ചത്. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും സുധാകരൻ പറഞ്ഞു. ഇതോടെ സുധാകരൻ ഏതു ജോർ‌ജിനെക്കുറിച്ചാണ് പറഞ്ഞതെന്ന് ചോദിച്ച് സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി പി.സി.ജോർജ് രംഗത്തെത്തിയത്.

ADVERTISEMENT

പി.സി.ജോര്‍ജിന്റെ പ്രതികരണം ഇങ്ങനെ: ‘‘ഞാന്‍ ജീവിച്ചിരിപ്പുണ്ട്. പ്രിയങ്കരനായ സുധാകരന്‍ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ച് ഞാന്‍ മരിച്ചെന്ന് അറിയിച്ച് അദ്ദേഹത്തിന്റെ ദുഃഖത്തോടെയുള്ള സംസാരം കേള്‍ക്കാനിടയായി. ഞാൻ അപ്പോള്‍ അരുവിത്തുറ പള്ളിയിൽ കുര്‍ബാനയിൽ പങ്കെടുക്കുകയായിരുന്നു. ആളുകള്‍ ഓടി വന്ന് എന്നെ വിളിച്ച് പറഞ്ഞപ്പോഴാണ് ഇറങ്ങി വന്നത്. സുധാകരനെ പോലെ മാന്യനായ നേതാവിനെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തികള്‍ ശരിയാണോ ഈ ചെയ്യുന്നതെന്ന് ഓര്‍ക്കണം. ഞാന്‍ ജീവിച്ചിരിപ്പുണ്ട്. ഏതായാലും വളരെ നന്ദി. നല്ല മനുഷ്യനാണ് സുധാകരന്‍. അദ്ദേഹത്തെ പോലെയുള്ള ആളുകളെ തെറ്റിദ്ധരിപ്പിക്കരുതെന്നാണ് അപേക്ഷ.’’

English Summary: PC George Reacts on K Sudhakaran's Slip of the tongue