റോം ∙ ‘ദ് ലാസ്റ്റ് ഗോഡ്ഫാദർ’ എന്ന പേരിൽ കുപ്രസിദ്ധനായ ഇറ്റാലിയൻ മാഫിയ തലവൻ മാറ്റിയോ മെസ്സിന ഡെനാരോ (61) അന്തരിച്ചു. 30 വർഷത്തോളം ഒളിവിൽ കഴിഞ്ഞ ഡെനാരോ ഇക്കഴിഞ്ഞ ജനുവരിയിലാണ് അറസ്റ്റിലായത്. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ, മധ്യ ഇറ്റലിയിലെ ലാക്വിലയിൽ സാൻസാൻ സാൽവത്തോർ ആശുപത്രിയിലായിരുന്നു അന്ത്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം ∙ ‘ദ് ലാസ്റ്റ് ഗോഡ്ഫാദർ’ എന്ന പേരിൽ കുപ്രസിദ്ധനായ ഇറ്റാലിയൻ മാഫിയ തലവൻ മാറ്റിയോ മെസ്സിന ഡെനാരോ (61) അന്തരിച്ചു. 30 വർഷത്തോളം ഒളിവിൽ കഴിഞ്ഞ ഡെനാരോ ഇക്കഴിഞ്ഞ ജനുവരിയിലാണ് അറസ്റ്റിലായത്. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ, മധ്യ ഇറ്റലിയിലെ ലാക്വിലയിൽ സാൻസാൻ സാൽവത്തോർ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗം മൂർച്ഛിച്ചതോടെയാണ് ഡെനാരോയെ അതിസുരക്ഷാ ജയിലിൽനിന്ന് ആശുപത്രിയിലേക്കു മാറ്റിയത്. ഒട്ടേറെ സ്ത്രീകളുമായി ബന്ധപ്പെട്ട കഥകളിലെ നായകനാണെങ്കിലും അവിവാഹിതനാണ്.

ഡെനാരോയുടെ മരണത്തോടെ വർഷങ്ങൾ നീണ്ട ചോരക്കഥകൾക്കു കൂടിയാണ് അന്ത്യമാകുന്നതെന്ന് ലാക്വില മേയർ പിയർല്യൂജി ബിയോൻഡി പ്രതികരിച്ചു. ചെയ്ത പ്രവൃത്തികളിൽ യാതൊരു പശ്ചാത്താപവുമില്ലാതെ ജീവിച്ച ഒരാളുടെ കഥയാണ് ഇവിടെ അവസാനിക്കുന്നത്. ഇറ്റലിയുടെ സമീപകാല ചരിത്രത്തിലെ വേദന നിറഞ്ഞ ഒരേടിനും ഇവിടെ വിരാമമാകുകയാണെന്ന് ബിയോൻഡി അഭിപ്രായപ്പെട്ടു.

ADVERTISEMENT

ഇറ്റലിയിലെ മാഫിയ ലോകത്തെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു ഡെനാരോ. കുപ്രസിദ്ധമായ കോസ നോസ്ട്ര സംഘത്തിനായി ഒട്ടനവധി കൊലപാതകങ്ങളാണ് ഡെനാരോയുടെ നേതൃത്വത്തിൽ അരങ്ങേറിയത്. 1992ൽ മാഫിയവിരുദ്ധ പോരാട്ടങ്ങളുെട മുഖങ്ങളായിരുന്ന ജിയോവാനി ഫാൽകോൺ, പൗലോ ബോർസെല്ലിനോ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ഡെനാരോയെ കോടതി കുറ്റക്കാരനെന്നു വിധിച്ചിരുന്നു. 1993ൽ 10 േപരുടെ മരണത്തിന് ഇടയാക്കിയ റോം, ഫ്ലോറൻസ്, മിലാൻ എന്നിവിടങ്ങളിലെ സ്ഫോടന പരമ്പരയ്ക്കു പിന്നിലും ഡെനാരോയാണെന്ന് കോടതി കണ്ടെത്തി.

വിവിധ കേസുകളിലായി ആറു തവണയാണ് ഡെനാരോയെ ‌കോടതികൾ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഫാൽകോൺ കൊലക്കേസിലെ സാക്ഷിയുടെ 12 വയസ്സുകാരനായ മകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസും ഇക്കൂട്ടത്തിലുണ്ട്. ഇരകളെക്കൊണ്ട് സെമിത്തേരി നിറയ്ക്കാൻ തനിക്കു സാധിക്കുമെന്ന് അഹങ്കരിച്ചിരുന്ന ഇയാൾ, കോസ നോസ്ട്ര എന്ന കുപ്രസിദ്ധ ഗുണ്ടാസംഘത്തിനായി ഒട്ടേറെ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് നടപ്പാക്കിയത്.

ADVERTISEMENT

1993 മുതൽ അന്വേഷണ ഏജൻസികൾക്ക് പിടികൊടുക്കാതെ മുങ്ങിനടന്ന ഡെനാരോ, ദീർഘകാലം ഇറ്റാലിയൻ പൊലീസിനും ഭരണകൂടത്തിനും തലവേദന സൃഷ്ടിച്ച് ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിലെ ഒന്നാമനായി. അർബുദ ബാധിതനായി ചികിത്സ തേടിയെത്തിയപ്പോഴാണ് ഇക്കഴിഞ്ഞ ജനുവരിയിൽ സിസിലിയിലെ സ്വകാര്യ ക്ലിനിക്കിൽവച്ച് പിടിയിലായത്.

English Summary: Italy's Most-Wanted Mafia Boss Matteo Messina Denaro Dies After Cancer Battle

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT