മുംബൈ ∙ ഇരുചക്രവാഹനങ്ങൾക്കു വിലക്കുള്ള ബാന്ദ്ര-വർളി സീലിങ്കിലൂടെ ബുള്ളറ്റ് ഓടിച്ചതിനു തടഞ്ഞ ട്രാഫിക് പൊലീസുകാരനോട് തട്ടിക്കയറി യുവതി. മധ്യപ്രദേശിലെ ജബൽപുർ നിവാസിയായ നൂപുർ മുകേഷ് പട്ടേൽ(26), പ്രധാനമന്ത്രി പറഞ്ഞാൽ മാത്രം വാഹനം ഓഫ് ചെയ്യാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ഇരുചക്രവാഹനങ്ങൾക്കു വിലക്കുള്ള ബാന്ദ്ര-വർളി സീലിങ്കിലൂടെ ബുള്ളറ്റ് ഓടിച്ചതിനു തടഞ്ഞ ട്രാഫിക് പൊലീസുകാരനോട് തട്ടിക്കയറി യുവതി. മധ്യപ്രദേശിലെ ജബൽപുർ നിവാസിയായ നൂപുർ മുകേഷ് പട്ടേൽ(26), പ്രധാനമന്ത്രി പറഞ്ഞാൽ മാത്രം വാഹനം ഓഫ് ചെയ്യാം എന്നു പറഞ്ഞാണ് കയർത്തത്. ഇവർ ഹെൽമറ്റും ധരിച്ചിരുന്നില്ല.

ബൈക്കിൽ കൈവച്ചാൽ കൈ വെട്ടിക്കളയുമെന്നു ഭീഷണിപ്പെടുത്തുകയും നികുതിദായകയായ തന്നെ ആർക്കും തടയാൻ കഴിയില്ലെന്നു പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥനെ തള്ളുകയും ചെയ്ത യുവതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. അശ്രദ്ധമായി വാഹനമോടിക്കൽ, സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിക്കൽ എന്നീ കുറ്റങ്ങൾക്ക് കേസെടുത്തിട്ടുണ്ട്.

ADVERTISEMENT

ആർക്കിടെക്റ്റായ യുവതി സഹോദരനെ സന്ദർശിക്കാൻ പുണെയിലെത്തിയതായിരുന്നു. അവിടെ നിന്ന് സഹോദരന്റെ ബൈക്കെടുത്താണ് മുംബൈയിലേക്കു പുറപ്പെട്ടത്. സീലിങ്കിന്റെ പ്രവേശന കവാടത്തിൽ ഇരുചക്രവാഹനങ്ങൾക്കു വിലക്കുള്ള വിവരം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് അവഗണിച്ചുകൊണ്ടായിരുന്നു യാത്ര.

English Summary: Woman Biker Threatens, Hurls Abuses At Police When Stopped At Bandra-Worli Sea Link