മണിപ്പുരിൽ വീണ്ടും സംഘർഷം: ഇന്റർനെറ്റ് റദ്ദാക്കി, സ്കൂളുകൾ ബുധനാഴ്ച അടച്ചിടും
ഇംഫാൽ∙ മണിപ്പുരിൽ വീണ്ടും ഇന്റർനെറ്റ് റദ്ദാക്കി. സംഘർഷം കണക്കിലെടുത്താണ് അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് റദ്ദാക്കിയത്. രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് വീണ്ടും സംഘർഷം വ്യാപിക്കാൻ തുടങ്ങിയത്.

വിദ്യാർഥികൾ തെരുവിൽ പ്രക്ഷോഭം സംഘടിപ്പിക്കുകയും മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ വസതിയിലേക്കു മാർച്ച് നടത്തുകയും ചെയ്തു. പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. നിരവധിപ്പേർക്കു പരുക്കേറ്റു. സ്കൂളുകൾ ബുധനാഴ്ച അടച്ചിടും.
ജൂലൈയിലാണ് 20 വയസ്സുള്ള ആൺകുട്ടിയെയും 17 വയസ്സുള്ള പെൺകുട്ടിയെയും കാണാതായത്. ആയുധധാരികളായവർക്കൊപ്പം ഇവർ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നീട് ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വിദ്യാർഥികളുടെ മൃതദേഹങ്ങളുടെ ചിത്രം ഇന്റർനെറ്റിൽ വൈറലായി. കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary: Manipur reimposes ban on mobile internet services