ടൊറന്റോ∙ ഖലിസ്ഥാൻ വാദികൾക്കു നൽകുന്ന പിന്തുണയുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിയർ പോളിയെവ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാത്‌സികൾക്കായി പോരാടിയ മുതിർന്ന സൈനികനുമായി ട്രൂഡോ കൂടിക്കാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊറന്റോ∙ ഖലിസ്ഥാൻ വാദികൾക്കു നൽകുന്ന പിന്തുണയുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിയർ പോളിയെവ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാത്‌സികൾക്കായി പോരാടിയ മുതിർന്ന സൈനികനുമായി ട്രൂഡോ കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തെ പാർലമെന്റിൽ ആദരിക്കുകയും ചെയ്തതായി പിയർ പോളിയെവ് ആരോപിച്ചു. ഇക്കാര്യത്തിൽ ട്രൂഡോയുടെ ഭാഗത്തുനിന്ന് വലിയ പിഴവാണ് സംഭവിച്ചതെന്ന് കുറ്റപ്പെടുത്തിയ പോളിയെവ്, ഇത്തരം ആളുകൾ പ്രധാനമന്ത്രിയെ യഥേഷ്ടം കാണുന്നതിനും ചർച്ച നടത്തുന്നതിനും വഴിയൊരുക്കുന്നത് അദ്ദേഹത്തിന്റെ പ്രോട്ടോക്കോൾ ഓഫിസിന്റെ പിഴവാണെന്നും ചൂണ്ടിക്കാട്ടി.

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ കാനഡ സന്ദർശന വേളയിൽ, യുക്രെയ്നിൽ നിന്നുള്ള തൊണ്ണൂറ്റെട്ടുകാരനായ യാറോസ‌്ലാവ് ഹുങ്കയെന്ന മുൻ സൈനികനെ യുദ്ധവീരനെന്ന വിശേഷണത്തോടെ കനേഡിയൻ പൊതുസഭയിൽ ആദരിച്ചത് വൻ വിവാദമായിരുന്നു. ‘യുക്രെയ്ന്റെ സ്വാതന്ത്ര്യത്തിനായി റഷ്യക്കാർക്കെതിരെ പോരാടിയ, രണ്ടാം ലോകമഹായുദ്ധ കാലത്തെ ഈ യുക്രെയ്ൻ–കനേഡിയൻ പോരാളി‌ യുക്രെയ്ന്റെയും കാനഡയുടെയും നായകനാണെ’ന്ന പരാമർശത്തോടെയാണ് അന്ന് കാനഡ പാർലമെന്റ് സ്പീക്കർ ആന്റണി റോട്ട അദ്ദേഹത്തെ സ്വാഗതം ചെയ്തത്. ഇതിനു പിന്നാലെ പാർലമെന്റ് അംഗങ്ങൾ ഒന്നടങ്കം എഴുന്നേറ്റു നിന്ന് ഹുങ്കയെ സ്വീകരിക്കുകയും ചെയ്തു.

ADVERTISEMENT

പരാമർശം വിവാദമായതിനു പിന്നാലെ ക്ഷമാപണവുമായി സ്പീക്കർ രംഗത്തെത്തിയിരുന്നു. ഹുങ്കയെ ‘യുക്രെയ്ൻ ഹീറോ’ എന്നു വിശേഷിപ്പിച്ചത് തെറ്റായിപ്പോയെന്ന ഏറ്റുപറച്ചിലോടെയായിരുന്നു ക്ഷമാപണം. പാർലമെന്റിൽ സംഭവിച്ചത് തന്റെ മാത്രം പിഴവാണെന്നും അദ്ദേഹം തുറന്നു സമ്മതിച്ചിരുന്നു.

അതേസമയം, ഹുങ്കയെ പാർലമെന്റിൽ ആദരിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജ്യത്തോടു മാപ്പു പറയണമെന്നാണ് പോളിയെവിന്റെ നിലപാട്. എപ്പോഴും ചെയ്യുന്നതുപോലെ ഇതിന്റെ കുറ്റവും മറ്റാരുടെമേലും ചാരാതെ, പ്രധാനമന്ത്രി തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പോളിയെവ് ആവശ്യപ്പെട്ടു.

ADVERTISEMENT

‘നാത്‌സി പടയാളിയുമായി ജസ്റ്റിൻ ട്രൂഡോ വ്യക്തിപരമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തതായി തെളിഞ്ഞിരിക്കുന്നു. യുക്രെയ്ൻ പ്രസിഡന്റിന്റെ സന്ദർശനവേളയിൽ അദ്ദേഹത്തെ കനേഡിയൻ പാർലമെന്റിൽ ആദരിക്കുന്നതിനും ഭരണപക്ഷം മുൻകയ്യെടുത്തു’ – പോളിയെവ് സമൂഹമാധ്യമത്തിൽ കുറിച്ചു.

‘ഈ വ്യക്തിയെ നമ്മുടെ പൊതുസഭയിൽ കൊണ്ടുവന്ന് ആദരിക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റെ ചരിത്രം പരിശോധിക്കാനുള്ള അവസരം പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കല്ലാതെ മറ്റ് പാർലമെന്റ് അംഗങ്ങൾക്ക് ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ വരവിനെക്കുറിച്ച് മുൻകൂട്ടി അറിയിക്കാത്ത സാഹചര്യത്തിൽ, നാത്സി ബന്ധം ഉൾപ്പെടെയുള്ള ഇരുണ്ട ചരിത്രം മനസ്സിലാക്കാൻ ട്രൂഡോയ്ക്ക് അല്ലാതെ മറ്റു പാർലമെന്റ് അംഗങ്ങൾക്ക് കഴിയുമായിരുന്നില്ല. ഈ വിഷയത്തിലും പതിവുപോലെ മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടുന്നത് ഒഴിവാക്കി, ട്രൂഡോ ക്ഷമാപണം നടത്തണം.’ – പോളിയെവ് ആവശ്യപ്പെട്ടു.

ADVERTISEMENT

English Summary: Trudeau slammed as Nazi veteran honoured in Canada Parliament: ‘Embarrassing’