ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഔദ്യോഗിക വസതി നിര്‍മിച്ചതിൽ, ചട്ടലംഘനം നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. ഡൽഹി

ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഔദ്യോഗിക വസതി നിര്‍മിച്ചതിൽ, ചട്ടലംഘനം നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. ഡൽഹി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഔദ്യോഗിക വസതി നിര്‍മിച്ചതിൽ, ചട്ടലംഘനം നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. ഡൽഹി സർക്കാരിലെ 'അജ്ഞാത ഉദ്യോഗസ്ഥർ'ക്കെതിരെയാണ് അന്വേഷണം. കെട്ടിട നിർമാണത്തിനായി ടെൻഡർ ക്ഷണിച്ചതിലും നിർമാണത്തിലും ചട്ടലംഘനമുണ്ടെന്നാണ് ആരോപണം.

കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഡൽഹി പൊതുമരാമത്ത് വകുപ്പിനോട് സിബിഐ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ അനുമതിപത്രം, കെട്ടിടത്തിന് മാറ്റങ്ങൾ വരുത്താനുള്ള അനുമതിപത്രം, ബിൽഡിങ് പ്ലാൻ, കരാറുകാരനുമായുള്ള ധാരണാപത്രം, പണമിടപാട് രേഖകൾ എന്നിവയുൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 10 മണിക്കകം ഇവ നൽകണമെന്നാണ് നിർദേശം.

ADVERTISEMENT

പാർട്ടിയെ തകർക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്ന് കേജ്‌രിവാളും എഎപി നേതാക്കളും ആരോപിച്ചു. ഈ വർഷം ഒടുവിൽ അഞ്ചു സംസ്ഥാനങ്ങളിലും അടുത്ത വർഷം ലോക്സഭയിലേക്കും തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കമെന്നും എഎപി കുറ്റപ്പെടുത്തി. ‘‘ബിജെപി ഇതിനോടകം കേജ്‌രിവാളിനെതിരെ 50ലേറെ കേസുകൾ ഫയൽ ചെയ്തു. ഒന്നിൽപോലും അദ്ദേഹം കുറ്റക്കാരനാണെന്നു കണ്ടെത്താനായിട്ടില്ല‍. ബിജെപി എത്ര അന്വേഷണം നടത്തിയാലും അദ്ദേഹം സാധാരണക്കാർക്കുവേണ്ടിയുള്ള പോരാട്ടം തുടരും’’– എഎപി പ്രസ്താവനയിൽ പറഞ്ഞു.

സിബിഐ അന്വേഷണം ആരംഭിച്ചതോടെ കേന്ദ്രവും ഡൽഹി സർക്കാരും തമ്മിലുള്ള ബന്ധത്തിൽ വീണ്ടും അകൽച്ച വന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വസതി ചട്ടവിരുദ്ധമായാണ് നിർമിക്കുന്നതെന്ന വാദവുമായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി രംഗത്തു വന്നിരുന്നു. വസതിയുടെ നവീകരണത്തിനു മാത്രമായി 45 കോടി രൂപ ചെലവഴിച്ചെന്നും എല്ലാം മറച്ചുവയ്ക്കാന്‍ മാധ്യമങ്ങൾക്ക് 50 കോടി നൽകിയെന്നും അവർ ആരോപിച്ചു. എന്നാൽ ബിജെപിയുടെ വാദം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് എഎപി വക്താക്കൾ പിന്നീട് വ്യക്തമാക്കി.

ADVERTISEMENT

English Summary: CBI Probes Alleged Violations In Building Delhi Chief Minister's New Home

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT