അഭിഭാഷകനെ കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിനു നിർബന്ധിച്ചു; 3 പൊലീസുകാർ അറസ്റ്റിൽ
ചണ്ഡിഗഡ്∙ പഞ്ചാബിലെ മുക്ത്‌സർ ജില്ലയിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ മൂന്ന് പൊലീസുകാർ അറസ്റ്റിൽ. പൊലീസുകാരോട് അപമര്യാദയോടെ പെരുമാറിയെന്ന കേസിൽ, കസ്റ്റഡിയിലെടുത്ത അഭിഭാഷകനെ കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു

ചണ്ഡിഗഡ്∙ പഞ്ചാബിലെ മുക്ത്‌സർ ജില്ലയിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ മൂന്ന് പൊലീസുകാർ അറസ്റ്റിൽ. പൊലീസുകാരോട് അപമര്യാദയോടെ പെരുമാറിയെന്ന കേസിൽ, കസ്റ്റഡിയിലെടുത്ത അഭിഭാഷകനെ കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു എന്നതുൾപ്പെടെയാണ് ഇവർക്കെതിരായ ആരോപണം. പൊലീസ് സൂപ്രണ്ടും മറ്റു രണ്ട് പൊലീസുകാരുമാണ് അറസ്റ്റിലായത്. പ്രകൃതിവിരുദ്ധ ലൈംഗികത, അന്യായമായി തടവിൽവയ്ക്കൽ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിലെ ബാർ അസോസിയേഷൻ പ്രതിനിധികൾ മുഖ്യമന്ത്രി ഭഗവന്ത് മാനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു നടപടിയുണ്ടായത്. മുക്ത്‌സർ എസ്പി രമൺ ദീപ് സിങ് ഭുള്ളർ, ഇൻസ്പെക്ടർ രമൺ കുമാർ കാംബോജ്, കോൺസ്റ്റബിൾ ഹർബൻ സിങ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ, സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആരംഭിച്ച സമരം അവസാനിപ്പിക്കാൻ ബാർ അസോസിയേഷൻ തീരുമാനിച്ചു. കേസ് അന്വേഷിക്കാൻ ലുധിയാന പൊലീസ് കമ്മിഷണർ മൻദീപ്‍ സിങ് സിദ്ധുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. എഡിജിപി ജസ്കരൺ സിങ് അന്വേഷണ സംഘത്തിന്റെ മേൽനോട്ടം വഹിക്കും.
സെപ്റ്റംബർ 14നാണ് അഭിഭാഷകനെ പൊലീസ് അറസ്റ്റു െചയ്തത്. പൊലിസ് സംഘത്തോടു മോശമായി പെരുമാറിയെന്നും ചിലരുടെ യൂണിഫോം കീറിയെന്നും പറഞ്ഞാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി ഇൻചാർജ് രമൺ കുമാർ കാംബോജാണ് ആരോപണവുമായി രംഗത്തുവന്നത്. പിന്നീട് ഇവരെ പൊലീസ് വിട്ടയയ്ക്കുകയും തുടർന്ന് അഭിഭാഷകൻ കോടതിയെ സമീപിക്കുകയും ചെയ്തു. കസ്റ്റഡിയിലിരിക്കെ നടത്തിയ പീഡനത്തിൽ, പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ ആറ് പൊലീസുകാർക്കെതിരെ ആയിരുന്നു പരാതി നൽകിയത്. സെപ്റ്റംബർ 22ന് അഭിഭാഷകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്യാൻ മുക്ത്‌സർ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് നിർദേശം നൽകുകയായിരുന്നു.
English Summary: 3 Punjab Cops Arrested After Forced Lawyer into Sex with Co-Accused in Custody