ചെന്നൈ∙ ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേക്കു നയിച്ച പ്രതിഭ എം.എസ്.സ്വാമിനാഥൻ (98) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് എന്ന സ്ഥലത്ത് 1925 ഓഗസ്റ്റ് 7നു ജനിച്ച മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്.സ്വാമിനാഥൻ ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്. ബോർലോഗിന്റെ ഗവേഷണങ്ങൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേക്കു നയിച്ച പ്രതിഭ എം.എസ്.സ്വാമിനാഥൻ (98) അന്തരിച്ചു. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്.  ചെന്നൈയിലെ വീട്ടിൽ രാവിലെ 11.20ന് ആയിരുന്നു അന്ത്യം. ഔദ്യോഗിക ബഹുമതികളോടെ ശനിയാഴ്ച 11നു ചെന്നൈ ബസന്റ് നഗർ ശ്മശാനത്തിൽ സംസ്കാരം. വെള്ളി രാവിലെ 8.30 മുതൽ ശനി രാവിലെ 10 വരെ തരമണിയിലെ എം.എസ്.സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനിൽ പൊതുദർശനമുണ്ടാകും.

എം.എസ്.സ്വാമിനാഥന്‍ (AFP PHOTO/RAVEENDRAN)

ആലപ്പുഴ മങ്കൊമ്പ് കൊട്ടാരത്തുമഠം കുടുംബാംഗമായി 1925 ഓഗസ്റ്റ് ഏഴിനു തമിഴ്നാട്ടിലെ കുംഭകോണത്തായിരുന്നു ജനനം. ഡോ. എം.കെ.സാംബശിവനും പാർവതി തങ്കമ്മാളുമാണ് മാതാപിതാക്കൾ. അമേരിക്കൻ ശാസ്ത്രജ്ഞനായ നോർമൻ ബോർലോഗിന്റെ ഗവേഷണങ്ങൾക്ക് ഇന്ത്യൻ സാഹചര്യങ്ങളിൽ തുടർച്ച നൽകിയ അദ്ദേഹം, നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കുകയും കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു. 

എം.എസ്.സ്വാമിനാഥന്റെ കുട്ടനാട് മങ്കൊമ്പിലെ വീട്. (ചിത്രം: വിഘ്നേഷ് കൃഷ്ണമൂർത്തി ∙ മനോരമ)
ADVERTISEMENT

വിദ്യാഭ്യാസ വിദഗ്ധയും ജെൻഡർ നീതി പ്രവർത്തകയുമായിരുന്ന ഭാര്യ മീന 2022 ൽ അന്തരിച്ചു. മക്കൾ: ഡോ. സൗമ്യ സ്വാമിനാഥൻ (എം.എസ്.സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ അധ്യക്ഷയും ലോകാരോഗ്യ സംഘടന മുൻ ചീഫ് സയന്റിസ്റ്റും), ഡോ. മധുര സ്വാമിനാഥൻ (പ്രഫസർ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ബെംഗളുരു), പ്രഫ.നിത്യ റാവു (പ്രഫസർ ഓഫ് ജെൻഡർ, യൂണിവേഴ്സിറ്റി ഓഫ് ഇൗസ്റ്റ് ആംഗ്ലിയ, യുകെ).

മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർക്കൊപ്പം എം.എസ്.സ്വാമിനാഥൻ. കെ.എം.മാണി സമീപം. (Photo: Manorama Archives)

ടൈം മാഗസിൻ അവലോകനം അനുസരിച്ച് ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കൂടാതെ മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ ടഗോറും മാത്രമാണ് ഇന്ത്യയിൽനിന്ന് 20 പേരിൽ ഉൾപ്പെട്ടിരുന്നത്. സ്ഥിരം ഭക്ഷ്യസുരക്ഷയ്ക്ക് ഉതകുന്ന സുസ്ഥിര കൃഷിക്കുവേണ്ടി ഹരിതവിപ്ലവം, നിത്യഹരിതവിപ്ലവം ആക്കേണ്ടതുണ്ടെന്ന അദ്ദേഹത്തിന്റെ ശുപാർശ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

എം.എസ്.സ്വാമിനാഥൻ (File Photo: Arun Sreedhar / Manorama)
ADVERTISEMENT

1972 മുതൽ 79 വരെ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്നു. ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ, ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സസ് പ്രസിഡന്റ്, ദേശീയ കർഷക കമ്മിഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ നിലകളിൽ അദ്ദേഹം മികവു തെളിയിച്ചിട്ടുണ്ട്.

എം.എസ്.സ്വാമിനാഥൻ, മുന്‍ രാഷ്ട്രപതി ആർ.വെങ്കിട്ടരാമനിൽ നിന്ന് പത്മവിഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങുന്നു. File Photo: PIB
എം.എസ്.സ്വാമിനാഥൻ (PTI Photo/R Senthil Kumar)
എം.എസ്.സ്വാമിനാഥൻ കുടുംബാംഗങ്ങൾക്കൊപ്പം 93-ാം ജന്മദിനം ആഘോഷിക്കുന്നു. (PTI Photo/R Senthil Kumar)
മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിനൊപ്പം എം.എസ്.സ്വാമിനാഥൻ. PTI Photo / File
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനൊപ്പം എം.എസ്.സ്വാമിനാഥൻ. (PTI PHOTO)
മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിനൊപ്പം എം.എസ്.സ്വാമിനാഥൻ. (File Photo: Manoj Chemancheri / Manorama)

1943ലെ ബംഗാൾ മഹാക്ഷാമകാലത്ത് ലക്ഷക്കണക്കിനു മനുഷ്യർ പട്ടിണിമൂലം മരിക്കുന്നതിനു സാക്ഷിയാകേണ്ടിവന്ന അദ്ദേഹം, ലോകത്തെ വിശപ്പ് നിർമാർജനം ചെയ്യുന്നതിനായി ജീവിതം അർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

ADVERTISEMENT

ഇന്നത്തെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ആയി മാറിയ പഴയ മഹാരാജാസ് കോളജിൽനിന്നു ജന്തുശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ജനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്ങിൽ തുടർപഠനം നടത്തി ലോകത്തെ അറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞനായി വളരുകയായിരുന്നു. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, റമൺ മാഗ്‌സസെ അവാർഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം, ബോർലോഗ് അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

English Summary: Agricultural Scientist MS Swaminathan passed away