തൊടുപുഴ∙ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസിനു പരിധിയിൽ വരുന്ന പഴമ്പിള്ളിച്ചാൽ മേഖലയിൽ നടന്ന അനധികൃത മരംമുറി സംഭവത്തിൽ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വാളറ ഡപ്യൂട്ടി റേഞ്ചർ സിജി മുഹമ്മദ്, സെക്ഷൻ ഫോറസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസിനു പരിധിയിൽ വരുന്ന പഴമ്പിള്ളിച്ചാൽ മേഖലയിൽ നടന്ന അനധികൃത മരംമുറി സംഭവത്തിൽ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വാളറ ഡപ്യൂട്ടി റേഞ്ചർ സിജി മുഹമ്മദ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.എം.ലാലു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

കോട്ടയം വിജിലൻസ് സിസിഎഫിന്റെ നിർദേശത്തെ തുടർന്ന് പുനലൂർ ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ യുടെ നേതൃത്വത്തിലുള്ള സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

ADVERTISEMENT

പഴമ്പിള്ളിച്ചാൽ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. ഇതു സംബന്ധിച്ചുള്ള നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്ലാവ്, ആഞ്ഞിലി, മാവ് ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചു മാറ്റിയാൽ ആനശല്യം കുറയുമെന്ന വനപാലകരുടെ കണ്ടെത്തലാണ് തട്ടിപ്പിന് ആധാരമായത്. മേഖലയിൽ പട്ടയമുള്ള സ്ഥലങ്ങൾ കുറവാണ്. കൈവശ ഭൂമിയാണ് കൂടുതലായുള്ളത്. ഇതോടെ പട്ടയമുള്ള സ്ഥലത്തിന്റെ കരം അടച്ച രസീതിന്റെ മറവിൽ കൈവശ ഭൂമിയിൽനിന്ന് മരം മുറിച്ചു കടത്തുന്നതിനു വനം വകുപ്പ് ഉദ്യോഗസ്ഥരിൽ ചിലർ വാക്കാലുള്ള അനുമതി കർഷകർക്ക് നൽകുകയായിരുന്നു. കൈവശ ഭൂമിയിൽ നിന്നുള്ള മരം മുറിക്കുന്നതിന് 30,000 രൂപ വരെ കൈക്കൂലിയായി വനപാലകർക്ക് നൽകണമെന്ന രഹസ്യമായ വ്യവസ്ഥയും മന്നോട്ടുവച്ചു. ഇതു പ്രകാരം കഴി‍ഞ്ഞ 6 മാസത്തിനകം 20ലേറെ ലോഡ് തടി ഇവിടെ നിന്നും കടത്തിക്കൊണ്ടുപോയിട്ടുണ്ട്. കൈക്കൂലി വീതം വയ്പ്പുമായി ബന്ധപ്പെട്ട് വനപാലകർക്കിടയിലുണ്ടായ തർക്കമാണ് വിവരം പുറത്തറിയാൻ ഇടയാക്കിയതെന്നാണു റിപ്പോർട്ട്.

ADVERTISEMENT

English Summary: Two forest officers suspended for Pazhampillichal Tree felling