യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെ കണ്ട് ജയശങ്കർ; ‘കാനഡയും നിജ്ജാറും’ ചർച്ചയായില്ല
വാഷിങ്ടൻ∙ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ മരണം ചർച്ചയായില്ലെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ട നിരവധി നയതന്ത്ര കാര്യങ്ങൾ

വാഷിങ്ടൻ∙ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ മരണം ചർച്ചയായില്ലെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ട നിരവധി നയതന്ത്ര കാര്യങ്ങൾ ചർച്ചയായെങ്കിലും നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നാണു വിവരം. അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് ജയശങ്കർ യുഎസിൽ എത്തിയത്.
ജൂൺ 18നാണ് ഖലിസ്ഥാൻ ഭീകരനും കനേഡിയൻ പൗരനുമായി ഹർദീപ് സിങ് നിജ്ജാർ യുഎസ് – കാനഡ അതിർത്തിയിലെ സറെ നഗരത്തിലെ ഗുരുദ്വാരയുടെ പാർക്കിങ്ങിൽ അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഉദ്യേഗസ്ഥർക്ക് പങ്കുണ്ടെന്ന വിവരം ആശങ്കാജനമാണെന്നും ഇതിന്റെ നിജസ്ഥിതി പുറത്തുവരണമെന്നും ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ അന്വേഷണത്തിൽ ഇന്ത്യ കാനഡയോടു സഹകരിക്കുമെന്നാണു കരുതുന്നതെന്നും ബ്ലിങ്കന്‍ അറിയിച്ചു. എന്നാൽ ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇതു ചർച്ചയായില്ല.
ഇന്ത്യയുടെ ജി20 ആതിഥേയത്വം, ഇന്ത്യ – പശ്ചിമേഷ്യ – യുറോപ്പ് സാമ്പത്തിക ഇടനാഴി തുടങ്ങിയവയാണ് ജയശങ്കർ – ബ്ലിങ്കൻ കൂടിക്കാഴ്ചയിൽ ചർച്ചയായതെന്നാണു യുഎസ് സ്റ്റേറ്റ് ഡിപാർട്മെന്റ് അറിയിച്ചത്. ‘‘വീണ്ടും ഇവിടെ എത്തിയതിൽ സന്തോഷം. ജി20 ഉച്ചകോടിക്ക് എല്ലാവിധ പിന്തുണയും നൽകിയ യുഎസിന് നന്ദി’’– ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോൾ ജയശങ്കർ പറഞ്ഞു.
ജി20 ഉച്ചകോടിയും യുഎൻ പൊതു സഭാസമ്മേളനവുമായും ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചകളിൽ താൻ നിരവധി നല്ല ചർച്ചകൾ നടത്തിയെന്ന് ആന്റണി ബ്ലിങ്കൻ മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ ഇരു നേതാക്കളും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നൽകിയില്ല.
‘‘എന്റെ സുഹൃത്തും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണിൽ നടത്തിയ സന്ദർശനത്തെ തുടർന്ന് വിപുലമായ ചർച്ചകൾ നടത്തി. രാജ്യാന്തര വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചർച്ച നടത്തി. ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ – യുഎസ് 2+2 മന്ത്രിതല ചർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തു’’– ജയശങ്കർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
English Summary: In US Diplomat's Meeting With S Jaishankar, No Mention Of Murder In Canada