ADVERTISEMENT

ആലപ്പുഴ∙ വിനോദ സഞ്ചാര വകുപ്പിന് കായംകുളത്തോട് കടുത്ത അവഗണനയാണെന്ന പരാമർശത്തിൽ വിശദീകരണവുമായി യു.പ്രതിഭ എംഎൽഎ. വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ വിമർശിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

വിമർശിച്ചത് വിനോദ സഞ്ചാര മേഖലയുടെ ജില്ലാ ഏകോപന സമിതിയെയാണ്. ഏകോപന സമിതിയിലുള്ള എംഎൽഎമാരുൾപ്പടെയുള്ളവർക്ക് ജില്ലയെ പൊതുവായി പരിഗണിക്കാൻ കഴിയണമെന്നും പ്രതിഭ പറഞ്ഞു. പി.എ.മുഹമ്മദ് റിയാസടക്കമുള്ള മന്ത്രിമാരോട് താൻ കായകുളത്തെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിരുന്നു. എന്നാൽ ആരും തിരിഞ്ഞുനോക്കിയില്ല, അവഗണനയാണ് കായംകുളത്തോട് കാണിക്കുന്നതെന്നുമായിരുന്നു പ്രതിഭ കഴിഞ്ഞ ദിവസം പറഞ്ഞത്. വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് അടക്കം പല മന്ത്രിമാരെ സമീപിച്ചെങ്കിലും പ്രശ്നത്തിനു പരിഹാരം കണ്ടെത്താനായില്ലെന്നും കായംകുളവും ആലപ്പുഴയുടെ ഭാഗമാണെന്നു ഭരണാധികാരികൾ ഓർക്കണമെന്നും പ്രതിഭ പറഞ്ഞു.

പിന്നീട് ഇത് വാർത്തയാവുകയും സോഷ്യൽ മീഡിയയിലടക്കം ചർച്ചയാവുകയും ചെയ്തതോടെയാണ് പ്രതിഭ വിശദീകരണവുമായി രംഗത്തെത്തിയത്.

English Summary: Remark against minister Riyas; U Prathibha's explanation

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com