സമയപരിധി നീട്ടി ആർബിഐ; 2000 രൂപാ നോട്ടുകൾ ഒക്ടോബർ 7 വരെ മാറ്റാം
ന്യൂഡൽഹി∙ 2000 രൂപയുടെ നോട്ടുകൾ മാറുന്നതിനായി റിസർവ് ബാങ്ക് അനുവദിച്ച സമയപരിധി നീട്ടി. നേരത്തേ ശനിയാഴ്ച വരെയായിരുന്നു നോട്ടുകൾ മാറുന്നതിന് സമയം നൽകിയിരുന്നത്. ഇത് ഒക്ടോബർ ഏഴു വരെയാക്കി നീട്ടി. 93 ശതമാനം നോട്ടും ബാങ്കുകളിൽ തിരിച്ചെത്തിയതായി ആർബിഐ കഴിഞ്ഞമാസം അറിയിച്ചിരുന്നു. കഴിഞ്ഞ മേയ് മാസത്തിലാണ്

ന്യൂഡൽഹി∙ 2000 രൂപയുടെ നോട്ടുകൾ മാറുന്നതിനായി റിസർവ് ബാങ്ക് അനുവദിച്ച സമയപരിധി നീട്ടി. നേരത്തേ ശനിയാഴ്ച വരെയായിരുന്നു നോട്ടുകൾ മാറുന്നതിന് സമയം നൽകിയിരുന്നത്. ഇത് ഒക്ടോബർ ഏഴു വരെയാക്കി നീട്ടി. 93 ശതമാനം നോട്ടും ബാങ്കുകളിൽ തിരിച്ചെത്തിയതായി ആർബിഐ കഴിഞ്ഞമാസം അറിയിച്ചിരുന്നു. ഒക്ടോബർ എട്ടുമുതൽ ആർബിഐയുടെ 19 ഓഫിസുകൾ വഴി മാത്രമേ നോട്ട് മാറ്റാനാകൂ.
കഴിഞ്ഞ മേയ് മാസത്തിലാണ് 2000 രൂപയുടെ നോട്ട് പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. 20,000 രൂപ വരെയുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഒരേസമയം ബാങ്കുകളിൽ മാറാൻ അവസരം ഉണ്ടായിരുന്നു. മേയ് 19 മുതൽ 2000 രൂപ നോട്ടുകളുടെ ക്രയവിക്രയം നടത്തുന്നതില്‍ റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിരുന്നു. 2016ലെ നോട്ടുനിരോധനത്തെ തുടർന്നാണ് റിസർവ് ബാങ്ക് 2000 രൂപയുടെ നോട്ട് ഇറക്കിയത്. 2018–19 കാലഘട്ടത്തിൽ രണ്ടായിരം രൂപയുടെ നോട്ട് അച്ചടിക്കുന്നത് റിസർവ് ബാങ്ക് നിർത്തിവച്ചിരുന്നു.
English Summary: The Reserve Bank has extended the deadline for the exchange of Rs 2000 notes