ചൂലെടുത്ത് നരേന്ദ്ര മോദി; ഫിറ്റ്നസ് താരത്തിനൊപ്പം ശുചീകരണം: പങ്കെടുത്ത് മറ്റു നേതാക്കളും– വിഡിയോ
ന്യൂഡൽഹി∙ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ശുചീകരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിറ്റ്നസ് ഇൻഫ്ലുവൻസർ അങ്കിത് ബൈയൻപുരിയയോടൊപ്പമാണ് മോദി ശുചീകരണ പ്രവർത്തികൾ നടത്തിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

‘‘ഇന്നു രാജ്യം ശുചിത്വത്തിന് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അങ്കിത് ബൈയൻപുരിയയും ഞാനും അതാണ് ചെയ്തത്. ശുചിത്വത്തിനുപരി കായിക ക്ഷമതയ്ക്കും ക്ഷേമത്തിനും ശ്രദ്ധ നൽകുന്നു. സ്വച്ഛ് ഭാരത്, സ്വസ്ത് ഭാരത് എന്നിവയ്ക്കു വേണ്ടിയാണ് ഇതെല്ലാം.’’– വിഡിയോ പങ്കുവച്ചുകൊണ്ട് മോദി സമൂഹമാധ്യമത്തിൽ കുറിച്ചു.
മഹാത്മ ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ ഒന്നിന് ഒരു മണിക്കൂർ ശുചീകരണത്തിനായി മാറ്റിവയ്ക്കണമെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ളവർ ഇന്ന് ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി.
അഹമ്മദാബാദിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേതൃത്വം നൽകി. ‘സ്വച്ഛത കി സേവ’ പരിപാടിയുടെ ഭാഗമായാണ് അമിത് ഷായും മറ്റു മന്ത്രിമാരും തെരുവ് വൃത്തിയാക്കിയത്. സീതപുരിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശുചീകണപ്രവർത്തിയിൽ പങ്കെടുത്തു.
2014 ഒക്ടോബർ 2നാണ് സ്വച്ഛ് ഭാരത് മിഷൻ ആരംഭിച്ചത്. വെളിയിട വിസർജനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. 2021ൽ സ്വച്ഛ് ഭാരത് മിഷൻ അർബൻ 2.0 ആരംഭിച്ചു. നഗരമേഖലകളെ മാലിന്യമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
English Summary: All about Swachh and Swasth Bharat vibe: PM Modi