ന്യൂഡൽഹി∙ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് ആദരമർപ്പിച്ച് രാഷ്ട്രം. ഗാന്ധിജിയുടെ 154ാം ജന്മദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അദ്ദേഹത്തിന്റെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് ആദരമർപ്പിച്ച് രാഷ്ട്രം. ഗാന്ധിജിയുടെ 154ാം ജന്മദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അദ്ദേഹത്തിന്റെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. മഹാത്മാ ഗാന്ധിയുടെ പ്രഭാവം ആഗോളതലത്തിലാണെന്നും ഐക്യവും അനുകമ്പയും പ്രചരിപ്പിക്കുന്നതിനു പ്രചോദനമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. 

ഗാന്ധിജയന്തി ദിനത്തിൽ ഡൽഹിയിലെ രാജ്ഘട്ടിൽ പ്രണാമം അർപ്പിക്കുന്ന രാഷ്ട്രപതി ദ്രൗപതി മുർമു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

‘‘ഈ പ്രത്യേക ദിവസത്തിൽ മഹാത്മ ഗാന്ധിക്ക് പ്രണാമം അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കാലാതീതമായ ഉപദേശങ്ങൾ നമ്മുടെ പാതകൾക്കു വെളിച്ചമാണ്. ആഗോള തലത്തിൽ മാനവികതയും ഐക്യവും അനുകമ്പയും പ്രചോദിപ്പിക്കുന്നതിനു മഹാത്മാ ഗാന്ധിക്കു സാധിച്ചു. അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമ്മൾ എപ്പോഴും പരിശ്രമിക്കണം’’ – മോദി സമൂഹ മാധ്യമത്തിൽ കുറിച്ചു. 

ഗാന്ധിജയന്തി ദിനത്തിൽ രാജ്ഘട്ടിൽ പ്രണാമം അർപ്പിക്കുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ADVERTISEMENT

മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ എല്ലാ കാലത്തും പ്രസക്തമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പറഞ്ഞു. ഗാന്ധിയുടെ സത്യം, അഹിംസ ആശയങ്ങൾ ലോകത്തിനു പുതിയ പാത തുറന്നു. അഹിംസയ്ക്കു വേണ്ടി മാത്രമായിരുന്നില്ല അദ്ദേഹം പൊരുതിയത്, ശുചിത്വം, സ്ത്രീ ശാക്തീകരണം, സ്വാശ്രയത്വം തുടങ്ങിയവയ്ക്കെല്ലാം വേണ്ടിയാണെന്നും രാഷ്ട്രപതി പറഞ്ഞു. 

ഗാന്ധിജയന്തി ദിനത്തിൽ ഡൽഹിയിലെ രാജ്ഘട്ടിൽ പ്രണാമം അർപ്പിക്കുന്ന കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

മഹാത്മാ ഗാന്ധിയുടെ ആശയങ്ങളും അഹിംസയും എല്ലാവരും പിന്തുടരണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. 

ഗാന്ധിജയന്തി ദിനത്തിൽ രാജ്ഘട്ടിൽ പ്രണാമം അർപ്പിക്കുന്ന വിദേശ എംബസികളിലെ ഉദ്യോഗസ്ഥർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ADVERTISEMENT

English Summary: Leaders Tribute To Mahatma On Gandhi Jayanti