കോഴിക്കോട് ∙ കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും മധ്യവയസ്കൻ വെട്ടിപരുക്കേൽപ്പിച്ചു. പാറമലയിൽ പാലാട്ടിൽ ബിന്ദു (46), ബിന്ദുവിന്റെ മാതാവ് ഉണ്ണിയാത

കോഴിക്കോട് ∙ കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും മധ്യവയസ്കൻ വെട്ടിപരുക്കേൽപ്പിച്ചു. പാറമലയിൽ പാലാട്ടിൽ ബിന്ദു (46), ബിന്ദുവിന്റെ മാതാവ് ഉണ്ണിയാത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും മധ്യവയസ്കൻ വെട്ടിപരുക്കേൽപ്പിച്ചു. പാറമലയിൽ പാലാട്ടിൽ ബിന്ദു (46), ബിന്ദുവിന്റെ മാതാവ് ഉണ്ണിയാത (69) എന്നിവരെയാണു വെട്ടിയത്. തിങ്കളാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. ഒളിവിൽ പോയ പ്രതി ഷിബു (52) വൈകിട്ടോടെ പൊലീസ് കസ്റ്റഡിയിലായി.

കുടുംബവഴക്കാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. ബിന്ദുവിന്റെ തോളിനും തലയ്ക്കും കൈക്കും വെട്ടേറ്റു. ഉണ്ണിയാതയുടെ ഒരു കൈവിരൽ വേർപെട്ടു. പരുക്ക് ഗുരുതരമായതിനാൽ ഇരുവരെയും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

രണ്ടുവർഷമായി ബിന്ദുവും ഷിബുവും പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇവർക്ക് മൂന്ന് മക്കളുണ്ട്.  പുതുപ്പാടി പഞ്ചായത്തിൽ മലയോരത്തുവച്ച് നാട്ടുകാർ പിടികൂടി പ്രതിയെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. 

ADVERTISEMENT

English Summary: Man attacked wife and mother in law in Kodenchery