‘അനിൽ കുമാറിന്റെ പ്രസ്താവന മുസ്‌ലിം വിരുദ്ധം; മാപ്പ് പറയണം’
കോഴിക്കോട്∙ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാർ നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെ മുസ്‌ലിം സംഘടനകളും നേതാക്കളും രംഗത്തെത്തി. പ്രസ്താവന തള്ളാൻ സിപിഎം തയാറാകണമെന്നും അനിൽകുമാർ മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെട്ടു.

തട്ടം തലയിലിടാൻ വന്നാൽ അതു വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായതു കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്നും ഇതു വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നും ഞങ്ങൾ വിശ്വസിക്കുന്നുവെന്നായിരുന്നു അനിൽ കുമാറിന്റെ പ്രസ്താവന.
മുസ്‌ലിം പെൺകുട്ടികളുടെ പഠന പുരോഗതി സിപിഎമ്മിനെ അലോസരപ്പെടുത്തുന്നു: കെ.എം.ഷാജി
മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികളുടെ തലയിലെ തട്ടം മാറ്റാനായി എന്നതാണ് സിപിഎമ്മിന്റെ നേട്ടങ്ങളിൽ ഒന്നായി അനിൽ കുമാർ പറയുന്നതെന്ന് കെ.എം.ഷാജി. ‘‘സിപിഎമ്മിനു രണ്ടു തരം പൊളിറ്റ് ബ്യൂറോകൾ ഉണ്ട്. മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും നൽകാനുള്ള തീരുമാനങ്ങളുമായി ഒരു സമിതിയും രഹസ്യ അജൻഡകൾക്കു മറ്റൊന്നും. രഹസ്യമായി നടപ്പിൽ വരുത്തുന്ന ഇത്തരം പദ്ധതികളിലൊന്ന് അറിയാതെ പുറത്തു പറഞ്ഞു എന്ന ഒരബദ്ധമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. തട്ടമിടൽ മാത്രല്ല, മുസ്‌ലിം പെൺകുട്ടികളുടെ പഠന പുരോഗതിയും സിപിഎമ്മിനെ അലോസരപ്പെടുത്തുന്നുണ്ടെന്നു പ്രസംഗം പൂർണമായി കേൾക്കുന്നവർക്കു വായിച്ചെടുക്കാനാവും.
യുക്തിവാദികൾക്കിടയിൽ പോയി വിശ്വാസികൾക്ക് എതിരായി പറയാനും വിശ്വാസികളുടെ സമ്മേളനങ്ങളിൽ പങ്കെടുത്ത് പുകഴ്ത്താനും രണ്ടു ടീമുകൾ മാർക്സിസ്റ്റ് പാർട്ടി തയാറാക്കിയിട്ടുണ്ട് എന്നു തെളിഞ്ഞു. ഈ കമ്യൂണിസം നിഷ്കളങ്കമാണെന്ന് ഇനിയും നിഷ്കളങ്കമായി വിശ്വസിക്കണൊ വിശ്വാസി സമൂഹമേ?’’– കെ.എം.ഷാജി ചോദിച്ചു.
അനിൽകുമാറിന്റെ പ്രസംഗം തികഞ്ഞ വർഗീയതും മുസ്‌ലിം വിരുദ്ധതയും: ഹുസൈൻ മടവൂർ
അനിൽകുമാറിന്റെ പ്രസംഗം തികഞ്ഞ വർഗീയതും മുസ്‌ലിം വിരുദ്ധതയുമാണെന്ന് ഇസ്‌ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. മുസ്‌ലിംകളിൽനിന്ന് ഇസ്‌ലാമിനെ ഇല്ലാതാക്കലാണു പാർട്ടി ചെയ്ത സേവനമെന്ന് പ്രസ്താവിച്ചത് പ്രതിഷേധാർഹമായ കാര്യമാണ്.
ഇന്ദിരാ ഗാന്ധിയും മദർ തെരേസെയും വിവിധ മതങ്ങളിലെ നിരവധി സ്ത്രീകളും തല മറച്ചതിന്റെ പേരിൽ സ്വതന്ത്ര ചിന്തയും പുരോഗമനവുമില്ലാത്തവരാണെന്നു പറയാൻ പറ്റുമോ. മനുഷ്യന്റെ വസ്ത്രമഴിപ്പിക്കലല്ല, മറിച്ച് മനുഷ്യരെ മാന്യമായ വസ്ത്രം ധരിപ്പിക്കലാണു ധാർമികതയും പുരോഗമനവും. സിഖ് മതചിഹ്നങ്ങളായ തലപ്പാവും താടിയുമുള്ള ഹർകിഷൻ സിങ് സുർജിത് 13 വർഷക്കാലം സിപിഎം സെക്രട്ടറിയായിരുന്നുവെന്നതു മറക്കരുത്. സ്വതന്ത്ര ചിന്തയുടെ പേരിൽ എന്തുമാവാമെന്ന നിലപാടിലേക്കു നമ്മുടെ യുവതയെ നയിക്കുന്നത് പാർട്ടിക്കു ദോഷം ചെയ്യുമെന്നു നേതൃത്വം മനസ്സിലാക്കണമെന്നും ഹുസൈൻ മടവൂർ പറഞ്ഞു.
അനിൽ കുമാർ മാപ്പ് പറയണം
അനിൽകുമാർ മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടിളെ അപമാനിച്ച് നടത്തിയ പ്രസംഗം പിൻവലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മനഷ്യത്വ വിരുദ്ധ നവ ലിബറൽ ഫാഷിസ്റ്റ് ആശയക്കാരുടെ കൈയ്യടിക്ക് വേണ്ടി ഒരു സമുദായത്തെ അസത്യം പറഞ്ഞ് അടച്ചാക്ഷേപിക്കുന്നതിൽനിന്ന് എല്ലാവരും പിൻമാറണം.
മലപ്പുറം ജില്ലയിലുൾപ്പെടെ മുസ്‌ലിം സമുദായം വിദ്യാഭ്യാസ രംഗത്തുൾപ്പെടെ നേടിയെടുത്ത മുന്നേറ്റത്തെക്കുറിച്ചു ബോധ്യമുള്ള ഒരാളും ഇത്തരത്തിലുള്ള വിവരക്കേട് വിളിച്ച് പറയില്ല. പ്രസ്താവനയെ തള്ളിപ്പറയാനും പരസ്യമായി തിരുത്തിക്കാനും സിപിഎം തയാറാകണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
English Summary: Muslim leaders against K Anilkumar