അമരാവതി∙ നടൻ പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടി എൻഡിഎ സഖ്യം വിട്ടു. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്ക് ദേശം പാർട്ടി (ടിഡിപി)യെ പിന്തുണയ്ക്കുമെന്നും പവൻ കല്യാണ്‍ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമരാവതി∙ നടൻ പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടി എൻഡിഎ സഖ്യം വിട്ടു. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്ക് ദേശം പാർട്ടി (ടിഡിപി)യെ പിന്തുണയ്ക്കുമെന്നും പവൻ കല്യാണ്‍ അറിയിച്ചു. ആന്ധ്രാ പ്രദേശിലെ വികസനത്തിനും നല്ല ഭരണത്തിനും ജനസേന – ടിഡിപി സഖ്യം അനിവാര്യമാണെന്ന് പവൻ കല്യാൺ അറിയിച്ചു. 

‘‘ആന്ധ്രാ പ്രദേശിലെ ശക്തമായ പാർട്ടിയാണു ടിഡിപി. സംസ്ഥാനത്തിന്റെ വികസനത്തിനും നല്ല ഭരണത്തിനും ഇവർ ആവശ്യമാണ്. ടിഡിപി ഇപ്പോൾ വെല്ലുവിളികളിലൂടെയാണ് കടന്നു പോകുന്നത്, അതുകൊണ്ട് ഞങ്ങൾ അവരെ പിന്തുണയ്ക്കും. ജനസേനയുടെ യുവരക്തത്തിന്റെ പിന്തുണ ടിഡിപിക്ക് ആവശ്യമാണ്. ടിഡിപിയും ജനസേനയും കൈകോർത്താൽ സംസ്ഥാനത്ത് വൈഎസ്ആർ കോൺഗ്രസ് തറപറ്റും’’– കൃഷ്ണ ജില്ലയിലെ പെഡാനയിൽ നടന്ന പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

മാനവശേഷി അഴിമതിയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ചന്ദ്രബാബു നായിഡുവിനെ പവൻ കല്യാൺ കഴിഞ്ഞ മാസം സന്ദർശിച്ചിരുന്നു. നേരത്തെ തന്നെ പവൻ കല്യാൺ ടിഡിപിയിലേക്കു ചേക്കേറുന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന ബിജെപി നേതാക്കളും ജനസേന നേതാക്കളും തമ്മൽ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ജനസേന ബിജെപിയിൽ തന്നെ തുടരുമെന്നാണു യോഗത്തിനുശേഷം സംസ്ഥാന ബിജെപി അധ്യക്ഷ അറിയിച്ചത്. എന്നാൽ ഇന്നു ബിജെപിയുമായുള്ള സഖ്യം വിടാനുള്ള തീരുമാനം പവൻ അറിയിക്കുകയായിരുന്നു. 

കഴിഞ്ഞ ഒരു വർഷമായി ജനസേന – ടിഡിപി – ബിജെപി സഖ്യത്തിനായി പവൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നാണു വിവരം. ഇതു സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമായും സംസാരിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്ത് വൈഎസ്ആർ കോൺഗ്രസിനെതിരെ സഖ്യം രൂപീകരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ അതു നടക്കാതെ വന്നതോടെയാണ് ഇപ്പോൾ ബിജെപിയുമായി കൂട്ടുവിട്ട് ടിഡിപിയുമായി കൈകോർക്കുന്നതെന്നാണു വിവരം. 

ADVERTISEMENT

English Summary: Actor, Politician Pawan Kalyan exits NDA to support Chandrababu Naidu