ചെറുത്തുനിൽപ്പിനുള്ള ഇസ്രയേലിന്റെ അവകാശങ്ങൾക്കൊപ്പം: നിലപാട് വ്യക്തമാക്കി യുഎസ്
വാഷിങ്ടൻ∙ ഇസ്രയേലിൽ വ്യാപക നാശം വിതച്ച് ഹമാസ് നടത്തുന്ന ആക്രമണം തുടരവെ, ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് യുഎസ്. ആക്രമണങ്ങളെ ചെറുക്കാനുള്ള ഇസ്രയേലിന്റെ അവകാശങ്ങൾക്കൊപ്പമാണ് യുഎസ് എന്ന് പെന്റഗൺ വ്യക്തമാക്കി. ആക്രമണങ്ങളെ ചെറുക്കാനും ഭീകരവാദത്തിൽ നിന്നും അക്രമങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാനും

വാഷിങ്ടൻ∙ ഇസ്രയേലിൽ വ്യാപക നാശം വിതച്ച് ഹമാസ് നടത്തുന്ന ആക്രമണം തുടരവെ, ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് യുഎസ്. ആക്രമണങ്ങളെ ചെറുക്കാനുള്ള ഇസ്രയേലിന്റെ അവകാശങ്ങൾക്കൊപ്പമാണ് യുഎസ് എന്ന് പെന്റഗൺ വ്യക്തമാക്കി. ആക്രമണങ്ങളെ ചെറുക്കാനും ഭീകരവാദത്തിൽ നിന്നും അക്രമങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാനും ഇസ്രയേലിനു കഴിയുമെന്ന് ഉറപ്പാക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. ആക്രമണങ്ങളിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിനൊപ്പമാണ് യുഎസ് എന്നും ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി.
അതിനിടെ, ഹമാസിനും ഇസ്രയേലിനും പിന്തുണ പ്രഖ്യാപിച്ച് വിവിധ ലോകരാജ്യങ്ങൾ രംഗത്തെത്തി. ഇറാനും ഖത്തറും ഹമാസിനു പിന്തുണ പ്രഖ്യാപിച്ചപ്പോൾ സൈനിക നീക്കത്തിൽനിന്നു ഹമാസ് പിൻവാങ്ങണമെന്നു സൗദി അറേബ്യ അഭ്യർഥിച്ചു. ഫ്രാൻസ്, ജർമനി, യുകെ, സ്പെയിൻ, ബെൽജിയം, ഗ്രീസ്, ഇറ്റലി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങൾ ആക്രമണത്തിനെതിരെ രംഗത്തെത്തി. ഇരു രാജ്യങ്ങളും അക്രമത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് റഷ്യ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു.