ധർമടം (കണ്ണൂർ)∙ ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗൂഢാലോചന നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾക്ക് ആയുസുണ്ടായില്ല. ഗൂഢാലോചനയുടെ സൂത്രധാരനെ കയ്യോടെ പിടികൂടാൻ സാധിച്ചിട്ടുണ്ട്. ചിലമാധ്യമസ്ഥാപനങ്ങളും വ്യക്തികളുമാണ് ഈ ഗൂഢാലോചനയ്ക്കു പിന്നിലെന്നും പിണറായി വിജയൻ ആരോപിച്ചു. ധർമടത്തിൽ സംഘടിപ്പിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധർമടം (കണ്ണൂർ)∙ ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗൂഢാലോചന നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾക്ക് ആയുസുണ്ടായില്ല. ഗൂഢാലോചനയുടെ സൂത്രധാരനെ കയ്യോടെ പിടികൂടാൻ സാധിച്ചിട്ടുണ്ട്. ചിലമാധ്യമസ്ഥാപനങ്ങളും വ്യക്തികളുമാണ് ഈ ഗൂഢാലോചനയ്ക്കു പിന്നിലെന്നും പിണറായി വിജയൻ ആരോപിച്ചു. ധർമടത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ സംസാരിക്കുകയാരുന്നു മുഖ്യമന്ത്രി

‘‘ഇതുപോലെയുള്ള എത്ര എത്ര കെട്ടിച്ചമയ്ക്കലുകള്‍ ഇനിയും വരാനിരിക്കുന്നു. ഇത് ആദ്യത്തെതും അവസാനത്തെതും അല്ല. 1996ൽ പയ്യന്നൂരിൽ നിന്ന് മത്സരിച്ചപ്പോൾ എനിക്കതിരെ പെട്ടെന്ന് ഒരു ആരോപണം ഉണ്ടായി. ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുമെന്നും വൈദ്യുതി മന്ത്രിയാകുമെന്നും മനസ്സിലാക്കിയാണ് എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. എനിക്ക് കോടികൾ നൽകി എന്നായിരുന്നു ആരോപണം. ഏതെല്ലാം തരത്തിൽ കഥ മെനയാമെന്നതിന്റെ തെളിവായിരുന്നു അത്.’’– പിണറായി പറഞ്ഞു. 

ADVERTISEMENT

അന്ന് അത് ഒറ്റപ്പെട്ട രീതിയായിരുന്നു. ഇപ്പോൾ അതിന് വ്യാപകമായ രീതിയായി മാറിയിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘‘2019ൽ ലോക്സഭാ തിരഞ്ഞെടുപ്പു വന്നു. അന്ന് എൽഡിഎഫിന് ഒരു സീറ്റുമാത്രമേ നേടാനായുള്ളൂ.  ഇതേതുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് കരുതി യുഡിഎഫും ബിജെപിയും എൽഡിഎഫിനെതിരെ വലിയ ആരോപണങ്ങൾ ഉന്നയിച്ചു. എന്നിട്ടും 2021ൽ വീണ്ടും സാധാരണ നിലയിൽ തിരഞ്ഞെടുക്കപ്പെട്ടു.’’– മുഖ്യമന്ത്രി പറഞ്ഞു.