ന്യൂഡൽഹി∙ യുഎസിൽ ഉടൻ തന്നെ അഗാധമായ സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കാമെന്ന് ആക്‌സിസ് ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ പാർട്ട് ടൈം ചെയർപഴ്‌സണുമായ നീലകണ്ഠ് മിശ്ര. ഒരു ദേശീയ മാധ്യമത്തിനു നൽകിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ യുഎസിൽ ഉടൻ തന്നെ അഗാധമായ സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കാമെന്ന് ആക്‌സിസ് ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ പാർട്ട് ടൈം ചെയർപഴ്‌സണുമായ നീലകണ്ഠ് മിശ്ര. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അത്തരമൊരു സാഹചര്യം യുഎസിന്റെ ജിഡിപിയുടെ പ്രധാന ഘടകമായ ഇന്ത്യയുടെ സേവന മേഖലയെ മാത്രമല്ല, ബോണ്ട്, ഓഹരി വിപണികളിലും ചാഞ്ചാട്ടം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘‘ഈ വർഷം, യുഎസിന്റെ ധനകമ്മി അവരുടെ ജിഡിപിയുടെ 4% വർധിച്ചു. ധനകമ്മി വർധിപ്പിക്കുന്നില്ലെങ്കിൽ, സമ്പദ്‌വ്യവസ്ഥയുടെ വളർച്ച നിലനിർത്താൻ കഴിയില്ല. അടുത്ത വർഷം ധനകമ്മി നിയന്ത്രിച്ച് നിർത്താൻ കഴിഞ്ഞാലും, സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോകും. ധനകമ്മി വളരെ കൂടുതലായതിനാൽ, യുഎസ് ബോണ്ടുകൾ വാങ്ങാൻ ആരും ആഗ്രഹിക്കില്ല. നിരക്കുകൾ ഉയരും. അതിനാൽ, സംഭവിക്കാൻ പോകുന്ന മാന്ദ്യം വളരെ ആഴത്തിലുള്ള ഒന്നായിരിക്കാം’’– അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

ഇത് ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിന്, സേവന മേഖലയെ ബാധിക്കിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു. ‘‘യുഎസിൽ മാന്ദ്യം ഉണ്ടായാൽ, ഇന്ത്യയുടെ ഐടി സേവന മേഖലയെയും ബിസിനസ് സേവന കയറ്റുമതിയെയും ബാധിക്കാം. ഇന്ത്യയുടെ കയറ്റുമതിയുടെ 10 ശതമാനം സേവന കയറ്റുമതിയാണ്. അവ വളരെയധികം ഇടിഞ്ഞാൽ, ജിഡിപി വളർച്ച 1% നഷ്ടപ്പെടും’’– അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ചരക്ക് കയറ്റുമതിയെയും മാന്ദ്യം ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT