അസ്താന ∙ മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ കസഖ്സ്ഥാൻ, തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പൊതുഇടങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിക്കുന്നത് പരിഗണിക്കുന്നതായി റിപ്പോർട്ട്. കസഖ്സ്ഥാൻ കൾച്ചർ ആൻഡ് ഇൻഫർമേഷൻ മന്ത്രി ഐദ ബാലയേവ, വെള്ളിയാഴ്ച അസ്താനയിൽ നടന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസ്താന ∙ മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ കസഖ്സ്ഥാൻ, തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പൊതുഇടങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിക്കുന്നത് പരിഗണിക്കുന്നതായി റിപ്പോർട്ട്. കസഖ്സ്ഥാൻ കൾച്ചർ ആൻഡ് ഇൻഫർമേഷൻ മന്ത്രി ഐദ ബാലയേവ, വെള്ളിയാഴ്ച അസ്താനയിൽ നടന്ന വാർത്താസമ്മേളനത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്.

ശിരോവസ്ത്രങ്ങളും മറ്റു മതപരമായ വസ്ത്രങ്ങളും ധരിക്കുന്നത് നിരോധിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. ‘‘അത്തരം നിയന്ത്രണങ്ങൾ പരിശോധിക്കും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതിനാലാണ് ഇത്തരം നിയമങ്ങൾ ലോകമെമ്പാടും നടപ്പിലാക്കുന്നത്. മുഖം മറച്ചിരിക്കുമ്പോൾ പൊതു ഇടങ്ങളിൽ വ്യക്തികളെ തിരിച്ചറിയുന്നത് വെല്ലുവിളി നിറഞ്ഞതാണ്’’– മന്ത്രി  കൂട്ടിച്ചേർത്തു.

ഈ മേഖലയിലെ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിൽ മന്ത്രാലയം സജീവമായി ഇടപെടുമെന്നും സർക്കാരിതര സംഘടനകളുടെയും (എൻ‌ജി‌ഒകൾ) മതപണ്ഡിതർ ഉൾപ്പെടെയുള്ള വിദഗ്ധരുടെയും സഹകരണം തേടുമെന്നും അവർ പറഞ്ഞു.

ADVERTISEMENT

കസഖ്സ്ഥാൻ പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയേവ്, വ്യാഴാഴ്ച അധ്യാപകരെ അഭിസംബോധന ചെയ്യവെ രാജ്യത്തിന്റെ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന മതേതരത്വത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നു. വിദ്യാഭ്യാസമുൾപ്പെടെ എല്ലാ മേഖലകളിലും ഈ തത്വം കർശനമായി ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2021ലെ സെൻസസ് അനുസരിച്ച്, കസഖ്സ്ഥാനിലെ ജനസംഖ്യയുടെ ഏകദേശം 65 ശതമാനം മുസ്‌ലിംകളാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT