ന്യൂഡല്‍ഹി∙ തന്റെ കസിൻ സഹോദരിയെയും ഭർത്താവിനെയും മക്കളുടെ മുന്നിൽ വച്ച് ഹമാസ് കൊലപ്പെടുത്തിയെന്ന് ഇന്ത്യൻ ടെലിവിഷൻ നടി മധുര നായിക്. ‘നാഗിൻ’ എന്ന ടെലിവിഷൻ പരമ്പയിലെ നടിയായ മധുര നായിക്, ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ തന്റെ കസിൻ സഹോദരിയെയും ഭർത്താവിനെയും മക്കളുടെ മുന്നിൽ വച്ച് ഹമാസ് കൊലപ്പെടുത്തിയെന്ന് ഇന്ത്യൻ ടെലിവിഷൻ നടി മധുര നായിക്. ‘നാഗിൻ’ എന്ന ടെലിവിഷൻ പരമ്പയിലെ നടിയായ മധുര നായിക്, ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സഹോദരിയുടെയും കുടുംബത്തിന്റെയും ചിത്രവും അവർ പങ്കുവച്ചു. ഇന്ത്യൻ വംശജയായ ജൂതയാണ് മധുര.

‘‘എന്റെ കുടുംബം നേരിടുന്ന സങ്കടവും വികാരങ്ങളും വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയില്ല. ഇസ്രയേൽ വേദനയിലാണ്. ഹമാസിന്റെ രോഷത്തിൽ തെരുവുകൾ തീയിൽ കത്തുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരും ദുർബലരുമായവരെ ലക്ഷ്യം വയ്ക്കുന്നു’’– അവർ പറഞ്ഞു. 

ADVERTISEMENT

തന്റെ സഹോദരിയുടെയും കുടുംബത്തിന്റെയും ചിത്രം പങ്കുവച്ചതിനു ശേഷം സമൂഹമാധ്യമത്തിൽ തനിക്കെതിരെ ട്രോളുകളുണ്ടായതായും അവർ പറഞ്ഞു. ‘‘പലസ്തീൻ അനുകൂല അജൻ‍ഡ എത്ര ആഴത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഇത് കാണിക്കുന്നു. ജൂതയായതിന്റെ പേരിൽ എന്നെ ലക്ഷ്യം വച്ചു. ഞാൻ അപമാനിക്കപ്പെട്ടു’’– അവർ കൂട്ടിച്ചേർത്തു.

ഇസ്രയേൽ – ഹമാസ് സംഘർഷം നാലു ദിവസം പിന്നിടുമ്പോൾ, ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കവിഞ്ഞു. 2,600 പേർക്കു പരുക്കേറ്റു. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിലും വെസ്റ്റ് ബാങ്കിലുമായി 835 പലസ്തീൻകാരും കൊല്ലപ്പെട്ടു. 4,250 പേർക്കു പരുക്കേറ്റു.

English Summary:

Indian TV Actor Claims Sister, Husband Killed In "Cold Blood" By Hamas