തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോർഡ് ഏക്കത്തുക; കുംഭഭരണി ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന് 7.30 ലക്ഷം
പെരുവല്ലൂർ (തൃശൂർ) ∙ കോട്ടുകുറുമ്പ ഭഗവതി ക്ഷേത്രത്തിൽ കുംഭ ഭരണി ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനെത്തുന്ന ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു റെക്കോർഡ് തുക. 7.30 ലക്ഷം രൂപയ്ക്ക് പൂച്ചക്കുന്ന് ആഘോഷ കമ്മിറ്റിയാണ് ആനയെ ഏൽപിച്ചിട്ടുള്ളത്. ഏക്കത്തുക മാത്രം 2.30 ലക്ഷം രൂപയാണ്. ബത്തയും യാത്ര, മറ്റു

പെരുവല്ലൂർ (തൃശൂർ) ∙ കോട്ടുകുറുമ്പ ഭഗവതി ക്ഷേത്രത്തിൽ കുംഭ ഭരണി ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനെത്തുന്ന ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു റെക്കോർഡ് തുക. 7.30 ലക്ഷം രൂപയ്ക്ക് പൂച്ചക്കുന്ന് ആഘോഷ കമ്മിറ്റിയാണ് ആനയെ ഏൽപിച്ചിട്ടുള്ളത്. ഏക്കത്തുക മാത്രം 2.30 ലക്ഷം രൂപയാണ്. ബത്തയും യാത്ര, മറ്റു ചെലവുകളും സംഭാവനകളുമൊക്കെ ചേർത്താണ് 7.30 ലക്ഷം രൂപയിലെത്തിയത്.
തെച്ചിക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന ലേലത്തിൽ പങ്കെടുത്താണ് ആനയെ ഏൽപിച്ചതെന്ന് പൂച്ചക്കുന്ന് കമ്മിറ്റി ഭാരവാഹികളായ ഷൈജു ചിറമ്മൽ, മണികണ്ഠൻ കുന്നത്തുള്ളി, വിനോദൻ തളികയിൽ, ശ്രീകുമാർ അടിയാറെ എന്നിവർ പറഞ്ഞു.
കഴിഞ്ഞ വർഷം ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവത്തിന് 6.75 ലക്ഷം രൂപയ്ക്ക് ആനയെ എത്തിച്ചതാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഇതിനു മുൻപുള്ള കൂടിയ തുക. 2024 ഫെബ്രുവരി 15നാണ് പെരുവല്ലൂർ കോട്ടുകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവം.