വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തി; ചൈനീസ് കപ്പല്‍ ഷെൻഹുവ 15ന് വാട്ടർസല്യൂട്ട് നൽകി സ്വീകരണം - ചിത്രങ്ങൾ
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പല്‍ എത്തി. ചൈനീസ് ചരക്കു കപ്പലായ ഷെൻഹുവ 15 ആണ് ഇന്ന് ഉച്ചയോടെ എത്തിയത്. കപ്പലിനെ വാട്ടർസല്യൂട്ട് നൽകി സ്വീകരിച്ചു. 34 വർഷം പ്രായമുള്ള കപ്പലാണു ഷെൻഹുവ 15. ക്രെയിനുകൾ വഹിക്കുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്തതാണു ഷെൻഹുവ 15.

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പല്‍ എത്തി. ചൈനീസ് ചരക്കു കപ്പലായ ഷെൻഹുവ 15 ആണ് ഇന്ന് ഉച്ചയോടെ എത്തിയത്. കപ്പലിനെ വാട്ടർസല്യൂട്ട് നൽകി സ്വീകരിച്ചു. 34 വർഷം പ്രായമുള്ള കപ്പലാണു ഷെൻഹുവ 15. ക്രെയിനുകൾ വഹിക്കുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്തതാണു ഷെൻഹുവ 15. 233.6 മീറ്ററാണ് കപ്പലിന്റെ നീളം. വീതി 42 മീറ്റർ. 20 മീറ്റർ വരെ ആഴവുമുണ്ട്. ആദ്യ ചരക്കു കപ്പലിനെ കരയിലെത്തിക്കാൻ മൂന്നു ടഗ് ബോട്ടുകളാണ് ഉപയോഗിച്ചത്. 70 ടൺ ശേഷിയുള്ളതാണ് ഇവ.
രാജ്യത്തെ തുറമുഖങ്ങളിൽ ഇന്നുപയോഗിക്കുന്നതിൽ ഏറ്റവും വലിയ ഷിപ് ടു ഷോർ ക്രെയിനുമായാണ് കപ്പലെത്തിയത്. 94.78 മീറ്റർ ഉയരമുള്ള ക്രെയിൻ പ്രവർത്തിപ്പിച്ച് കപ്പലിൽ 72 മീറ്റർ അകലെയുള്ള കണ്ടെയ്നർ വരെ എടുക്കാനാകും. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ഉപയോഗിക്കുന്നത് 62 മീറ്റർ പരിധിയുള്ള ഷിപ് ടു ഷോർ ക്രെയിനാണ്. കപ്പലിൽനിന്നു കണ്ടെയ്നർ ഇറക്കുകയും, കപ്പലിലേക്കു കയറ്റുകയുമാണു ഷിപ് ടു ഷോർ ക്രെയിൻ അഥവാ റെയിൽ മൗണ്ടഡ് ക്വേയ് ക്രെയിനിന്റെ ഉപയോഗം.
വിഴിഞ്ഞത്തേക്ക് ആകെ 8 ഷിപ് ടു ഷോർ ക്രെയിൻ എത്തിക്കുന്നുണ്ട്. ഇതിൽ ആദ്യത്തേതാണു ഷെൻഹുവ 15ൽ ഉള്ളത്. ഉയരം 94.78 മീറ്ററാണെങ്കിലും ഉയർത്തിവയ്ക്കുമ്പോൾ 107 മീറ്റർ ഉയരമുണ്ടാകും. 1620 ടൺ ആണു ഭാരം. 42 മീറ്റർ വീതി. 24 റെയിൽ മൗണ്ടഡ് ഗ്രാന്റി ക്രെയിനുകൾ അഥവാ ആർഎംജി ക്രെയിനുകളും വിഴിഞ്ഞത്ത് ആവശ്യം വരും. ഇതിൽ രണ്ടെണ്ണവും ആദ്യ ചരക്കുകപ്പലിൽ ഉണ്ട്. യാഡിൽനിന്നു കണ്ടെയ്നർ ട്രെയിലറിലേക്കും ട്രെയിലറിൽനിന്നു യാഡിലേക്കും മാറ്റുന്ന ക്രെയിനാണ് ഇത്. വിഴിഞ്ഞത്ത് എത്തിക്കുന്ന ആർഎംജി ക്രെയിനിന് 31.46 മീറ്ററാണ് ഉയരം. വീതി 42 മീറ്റർ. 365 ടൺ ഭാരം.
∙ ‘പോർട്ട് ബെർത്ത് ’ അവസാനവട്ട ഒരുക്കത്തിൽ
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് എത്തുന്ന ആദ്യ കപ്പലിനെ സ്വീകരിക്കാൻ ‘പോർട്ട് ബെർത്ത്’ അവസാനവട്ട ഒരുക്കത്തിൽ. കപ്പലിന്റെ വരവിൽ ഉണ്ടായേക്കാവുന്ന വലിയ സമ്മർദം താങ്ങാൻ പോലും ബെർത്ത് ശക്തമാണ്. കോൺക്രീറ്റ് ചെയ്ത പ്രതലത്തിലേക്കാണ് കപ്പൽ അടുപ്പിക്കുന്നത്. കപ്പലിനെ പിടിച്ചു നിർത്താനുള്ള സാങ്കേതിക സംവിധാനങ്ങളും ബെർത്തിൽ ഒരുങ്ങിക്കഴിഞ്ഞു.
ആദ്യ കപ്പൽ എത്തുന്നെങ്കിലും ഒന്നാംഘട്ട നിർമാണം പൂർത്തിയാകാൻ ഇനിയും കടമ്പകൾ ഏറെയുണ്ട്. മേയിൽ ഇവ പൂർത്തിയാക്കിയതിനു ശേഷമായിരിക്കും തുറമുഖം കമ്മിഷൻ ചെയ്യുക. നിലവിൽ ബെർത്തിന് 270 മീറ്റർ നീളമാണുള്ളത്. ക്രെയിനുകളുമായി എത്തുന്ന ഷെൻഹുവ 15 എന്ന കപ്പലിന് 233.6 മീറ്റർ നീളമാണുള്ളത്. മേയ് മാസത്തിനു മുൻപ് ബെർത്തിന്റെ നീളം 800 മീറ്ററാക്കി ഉയർത്തുമെന്ന് കമ്പനി അധികൃതർ പറയുന്നു.
അതോടെ 2 വലിയ കപ്പലുകൾക്ക് ഒരേ സമയം തുറമുഖത്ത് നങ്കൂരമിടാൻ സാധിക്കും. ബെർത്തിന്റെ നീളം രണ്ടാം ഘട്ടിൽ 1200 മീറ്ററും മൂന്നാം ഘട്ടത്തിൽ 1600 മീറ്ററും നാലാം ഘട്ടത്തിൽ 2000 മീറ്ററുമായി ഉയർത്തും. തുറമുഖ നിർമാണത്തിന്റെ ഭാഗമായി നിലവിൽ 2.9 കിലോമീറ്റർ നീളത്തിൽ പുലിമുട്ട് (ബ്രേക്ക് വാട്ടർ) നിർമിച്ചിട്ടുണ്ട്. നാലാം ഘട്ടം പൂർത്തിയാകുന്നതോടെ ഇത് 4 കിലോമീറ്ററായി ഉയർത്തും.