‘പോപ്പുലർ ഫ്രണ്ടിന് ബിഹാറിൽ സ്വാധീനം വർധിക്കുന്നു; നിതീഷിന്റേത് തുഗ്ലക് ഭരണം’
പട്ന ∙ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനു ബിഹാറിൽ സ്വാധീനം വർധിക്കുന്നതായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബിഹാർ ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ടാണു ഗിരിരാജ് സിങ് പരാതിപ്പെട്ടത്. ലവ് ജിഹാദ് സംഭവങ്ങളും ക്ഷേത്രങ്ങൾക്കു നേർക്കുള്ള അതിക്രമങ്ങളും ബിഹാറിൽ വർധിക്കുന്നുണ്ട്. നിതീഷ് കുമാർ സർക്കാരിന്റെ തുഗ്ലക്

പട്ന ∙ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനു ബിഹാറിൽ സ്വാധീനം വർധിക്കുന്നതായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബിഹാർ ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ടാണു ഗിരിരാജ് സിങ് പരാതിപ്പെട്ടത്. ലവ് ജിഹാദ് സംഭവങ്ങളും ക്ഷേത്രങ്ങൾക്കു നേർക്കുള്ള അതിക്രമങ്ങളും ബിഹാറിൽ വർധിക്കുന്നുണ്ട്. നിതീഷ് കുമാർ സർക്കാരിന്റെ തുഗ്ലക് ഭരണമാണു ബിഹാറിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കിഷൻഗഞ്ചിൽ വെള്ളിയാഴ്ച പലസ്തീൻ അനുകൂല മാർച്ചിനു സംസ്ഥാന സർക്കാർ അനുമതി നൽകിയതിൽ ഗിരിരാജ് സിങ് ഗവർണറോടു പ്രതിഷേധം അറിയിച്ചു. നവരാത്രി കാലത്ത് സർക്കാർ സ്കൂൾ അധ്യാപക പരിശീലന പദ്ധതി ഏർപ്പെടുത്തിയതിലും വിയോജിപ്പ് രേഖപ്പെടുത്തി. മുസ്‌ലിംകളുടെ ആഘോഷങ്ങൾക്ക് അവധി നൽകുന്ന ബിഹാർ സർക്കാർ ഹിന്ദു ഉത്സവങ്ങൾക്ക് അവധി നിഷേധിക്കുന്നു. ഹിന്ദുക്കളെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കാനാണു നിതീഷ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.