രാജ്യത്തെ ഞെട്ടിച്ച നിഥാരി കൊലപാതക പരമ്പരക്കേസ്: മുഖ്യപ്രതിയെ കുറ്റവിമുക്തനാക്കി അലഹബാദ് ഹൈക്കോടതി
അലഹബാദ്∙ രാജ്യത്തെ ഞെട്ടിച്ച നോയിഡയിലെ നിഥാരി കൊലപാതക പരമ്പരക്കേസിൽ മുഖ്യപ്രതി സുരീന്ദർ കോലിയെ അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കി. വിചാരണക്കോടതി വധശിക്ഷ വിധിച്ച 12 കേസുകളിലാണ് അലഹബാദ് ഹൈക്കോടതി വെറുതെവിട്ടത്.

അലഹബാദ്∙ രാജ്യത്തെ ഞെട്ടിച്ച നോയിഡയിലെ നിഥാരി കൊലപാതക പരമ്പരക്കേസിൽ മുഖ്യപ്രതി സുരീന്ദർ കോലിയെ അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കി. വിചാരണക്കോടതി വധശിക്ഷ വിധിച്ച 12 കേസുകളിലാണ് കോലിയെ അലഹബാദ് ഹൈക്കോടതി വെറുതെവിട്ടത്. കേസിലെ കൂട്ടുപ്രതിയായ മൊനീന്ദർ സിങ് പാന്ഥറിനെ രണ്ട് കേസുകളിലും കുറ്റവിമുക്തനാക്കി.
2005-നും 2006-നും ഇടയിൽ ഉത്തർപ്രദേശിലെ നോയിഡയിലുള്ള മൊനീന്ദർ സിങ് പാന്ഥറിന്റെ വീട്ടിലാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതക പരമ്പര നടന്നത്. പരിഹാറിന്റെ വീട്ടിൽ സഹായിയായാണ് സുരീന്ദർ കോലി പ്രവർത്തിച്ചിരുന്നത്. പരിഹാറിന്റെ വീട്ടിൽ വച്ച് നിരവധി കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2006 ഡിസംബർ അവസാനമാണ് കൊലപാതക പരമ്പര പുറലോകം അറിഞ്ഞത്.
പാന്ഥറുടെ വീടിനു പിന്നിലുള്ള അഴുക്കുചാലിൽ നിന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പാന്ഥറിന്റെ വീടിനടുത്തുള്ള അഴുക്കുചാലിൽ നിന്ന് തലയോട്ടി ഉൾപ്പെടെയുള്ള 19 അസ്ഥികൂടങ്ങളാണു പൊലീസിനു ലഭിച്ചത്. ഇതിലൊന്ന് കാണാതായ പത്തുവയസ്സുകാരിയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പാന്ഥറും കോലിയും അറസ്റ്റിലായി. കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറി. നിരവധി കുട്ടികളെ കാണാതായ വിവരം അറിയിച്ചിട്ടും നടപടിയെടുക്കാത്തതിന് രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു.
ചണ്ഡീഗഡ് സ്വദേശിയായ വ്യവസായാണ് മൊനീന്ദർ സിങ് പാന്ഥർ. ഇയാൾക്ക് നോയിഡ സെക്ടർ രണ്ടിൽ വ്യാപാര സ്ഥാപനമുണ്ടായിരുന്നു. ഇവിടെ എത്തുമ്പോൾ താമസിക്കാനാണ് നോയിഡ സെക്ടർ 31ലെ ഡി ബ്ലോക്കിൽ അഞ്ചാം നമ്പർ വീട് വാങ്ങിയത്. അവിടെ കോലിയെ ജോലിക്കാരനായും നിയമിച്ചു. ഈ വീടിന് അടുത്താണ് നിഥാരി ഗ്രാമം.
ഗ്രാമത്തിലെ കുട്ടികളെയും യുവതികളെയും നോയിഡയിലേക്കു തട്ടിക്കൊണ്ടുവന്നു പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരാവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയും പിന്നീട് ഇവ തൊട്ടടുത്തുള്ള അഴുക്കുചാലിലേക്കു തള്ളുകയുമായിരുന്നു. ശരീരഭാഗങ്ങൾ മുറിച്ച് റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരുന്നെന്നും കോലി പ്രത്യേക മാനസിക രോഗത്തിന് അടിമയാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.