സ്റ്റേഷൻ വളപ്പിൽ നിന്നു മണ്ണുമാന്തി യന്ത്രം മാറ്റിയ സംഭവം: എസ്ഐക്ക് സസ്പെൻഷൻ
കോഴിക്കോട്∙ മുക്കം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്നു മണ്ണുമാന്തി യന്ത്രം മാറ്റിയ സംഭവത്തിൽ എസ്ഐ പി.ടി.നൗഷാദിനെ സസ്പെൻഡ് ചെയ്തു. ഒരാൾ മരിച്ച അപകടത്തിന് ഇടയാക്കിയ മണ്ണുമാന്തി യന്ത്രം സ്റ്റേഷൻ വളപ്പിനുള്ളിൽ നിന്നാണു പ്രതികൾ കടത്തിയത്.

കോഴിക്കോട്∙ മുക്കം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്നു മണ്ണുമാന്തി യന്ത്രം മാറ്റിയ സംഭവത്തിൽ എസ്ഐ പി.ടി.നൗഷാദിനെ സസ്പെൻഡ് ചെയ്തു. ഒരാൾ മരിച്ച അപകടത്തിന് ഇടയാക്കിയ മണ്ണുമാന്തി യന്ത്രം സ്റ്റേഷൻ വളപ്പിനുള്ളിൽ നിന്നാണു പ്രതികൾ കടത്തിയത്. ഇൻഷുറൻസ് ഇല്ലാത്ത മണ്ണുമാന്തിക്കു പകരം ഇൻഷുറൻസ് ഉള്ള മറ്റൊരു വാഹനം അവിടെ എത്തിക്കുകയും ചെയ്തിരുന്നു. സ്റ്റേഷൻ ചുമതലയുള്ള പൊലീസുകാരുടെ അറിവോടെയാണ് ഈ തട്ടിപ്പ് നടന്നത് എന്നു കണ്ടെത്തിയാണ് എസ്ഐയെ സസ്പെൻഡ് ചെയ്തതെന്ന് റൂറൽ എസ്പി കറുപ്പ്സ്വാമി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടു 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ഇന്ന് തെളിവെടുപ്പിന് എത്തിക്കുന്നുണ്ട്.