‘നമ്മുടെ കുട്ടികളെ ക്രൂരമായി കൊന്നവർ സ്വന്തം കുട്ടികളെയും കൊല്ലുന്നു’: ആശുപത്രി ആക്രമണത്തിനെതിരെ നെതന്യാഹു
ജറുസലം ∙ അഞ്ഞൂറിലധികം പേരുടെ മരണത്തിന് ഇടയാക്കി ഗാസാ സിറ്റിയിലെ അൽഅഹ്‌ലി അറബ് ഹോസ്പിറ്റലിലുണ്ടായ വ്യോമാക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഗാസയിലുള്ള സായുധ സംഘമായ ഇസ്‍ലാമിക് ജിഹാദിനാണെന്ന് വ്യക്തമാക്കി ഇസ്രയേൽ. ഗാസയിൽ നിന്ന് തൊടുത്ത മിസൈൽ ലക്ഷ്യം തെറ്റി ഗാസയിലെ

ജറുസലം ∙ അഞ്ഞൂറിലധികം പേരുടെ മരണത്തിന് ഇടയാക്കി ഗാസാ സിറ്റിയിലെ അൽഅഹ്‌ലി അറബ് ഹോസ്പിറ്റലിലുണ്ടായ വ്യോമാക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഗാസയിലുള്ള സായുധ സംഘമായ ഇസ്‍ലാമിക് ജിഹാദിനാണെന്ന് വ്യക്തമാക്കി ഇസ്രയേൽ. ഗാസയിൽ നിന്ന് തൊടുത്ത മിസൈൽ ലക്ഷ്യം തെറ്റി ഗാസയിലെ തന്നെ ആശുപത്രിക്കു മുകളിൽ പതിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് ഇസ്രയേലിന്റെ വാദം. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉൾപ്പെടെയുള്ളവർ സമാനമായ വാദമുയർത്തി രംഗത്തെത്തി.
ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിൽ സജീവമായ ഇസ്‍ലാമിക് ജിഹാദ് എന്ന സായുധ സംഘടന തൊടുത്ത മിസൈൽ ലക്ഷ്യം തെറ്റിയാണ് ആശുപത്രിക്കു മേൽ പതിച്ചതെന്ന് തെളിയിക്കാൻ, അൽ ജസീറ ടെലിവിഷൻ സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങളും ഇസ്രയേൽ എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഗാസയിൽ നിന്നുള്ളവർ തന്നെയാണ് ആശുപത്രിക്കു നേരെ ആക്രമണം നടത്തി നൂറു കണക്കിന് ആളുകളെ കൊലപ്പെടുത്തിയതെന്ന് ബെന്യാമിൻ നെതന്യാഹുവും ആരോപിച്ചു.
‘ലോകം മുഴുവൻ ഇക്കാര്യം അറിയണം: ഗാസയിലെ പ്രാകൃതരായ ഭീകരവാദികളാണ് ഗാസയിലെ ആശുപത്രി ആക്രമിച്ചത്. അല്ലാതെ ഐഡിഎഫ് അല്ല. നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ സ്വന്തം മക്കളെയും കൊലപ്പെടുത്തുകയാണ്’ – നെതന്യാഹു എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
‘ഗാസയിലെ ഭീകരർ നടത്തിയ മിസൈൽ വർഷത്തിനിടെ തൊട്ടുചേർന്നു പോയ മിസൈലാണ് അൽ അഹ്‌ലി ആശുപത്രിയിൽ സ്ഫോടനത്തിനു കാരണമായതെന്നാണ് ഐഡിഎഫ് നടത്തിയ വിശകലനത്തിൽ വ്യക്തമാകുന്നത്. ഗാസയിലെ ആശുപത്രിയിൽ സ്ഫോടനത്തിനു കാരണമായ ലക്ഷ്യം തെറ്റിയ മിസൈൽ തൊടുത്തത് ഇസ്‍ലാമിക് ജിഹാദ് ആണെന്ന് ഞങ്ങളുടെ കൈവശമുള്ള വിവിധങ്ങളായ ഇന്റലിജൻസ് കേന്ദ്രങ്ങളിൽനിന്ന് വിശ്വസനീയമായ വിവരമുണ്ട്’ – നെതന്യാഹു കുറിച്ചു.
അതേസമയം, രാജ്യാന്തര നിയമങ്ങൾ കാറ്റിൽപ്പറത്തി ഗാസയിലെ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം കനക്കുകയാണ്. ഐക്യരാഷ്ട്ര സംഘടനയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും അറബ് രാജ്യങ്ങളും ഉൾപ്പെടെയുള്ളവർ ആക്രമണത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി.